Post Header (woking) vadesheri

‘കണ്ടൽ ജീവിത’ത്തിന്സിൽവർ ബട്ടർഫ്ലൈ പുരസ്‌കാരം

Above Post Pazhidam (working)

ഗുരുവായൂർ : കോട്ടയത്ത് നടന്ന നാലാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിൽ സിൽവർ ബട്ടർഫ്ലൈ പുരസ്‌കാരം മേരി മോളുടെ കണ്ടൽജീവിതത്തിന്. സംസ്ഥാന സഹകരണ മന്ത്രി വി. എൻ. വാസവനിൽ നിന്നും സംവിധായകൻ റാഫി നീലങ്കാവിൽ പുരസ്കാരം ഏറ്റുവാങ്ങി.

Ambiswami restaurant

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ അധ്യക്ഷൻ ആയ ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടർ ജയരാജ്‌, സംവിധായകരായ സജിൻ ബാബു, പ്രദീപ് നായർ, സി. എം എസ് കോളേജ് പ്രിൻസിപ്പൽ വർഗീസ്. സി ജോഷ്വാ,ഡോ. അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
ബേഡ്സ് ക്ലബ്ബ് ഇൻറർനാഷണലിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി , സി എം എസ് കോളേജ്, കോട്ടയം ഫിലിം സൊസൈറ്റി, ജയരാജ് ഫൗണ്ടേഷൻ, ജെ.എഫ്.സി. എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്