ഗുരുവായൂരിൽ കനത്ത മഴയിൽ മാവിൻ്റെ വലിയ ശിഖരം റോഡിലേക്ക് പൊട്ടിവീണു
ഗുരുവായൂർ : ഗുരുവായൂരിൽ ഇടിയോടു കൂടിയ കനത്ത മഴയിൽ മാവിൻ്റെ വലിയ ശിഖരം പൊട്ടിവീണു. നഗരസഭ അഗതിമന്ദിരത്തിനു മുൻവശമുള്ള ആശാനികേത് എന്ന വീടിൻ്റെ മുറ്റത്തു റോഡിനോടു ചേർന്നു നിൽക്കുന്ന വലിയ മാവിൻ്റെ വലിയ ശിഖരമാണ് 7 മണിക്ക് റോഡിലേക്കു വീണത് , മരം വീണതു മൂലം വൈദ്യു തി കമ്പികൾ പൊട്ടുകയും വൈദ്യുതി പൂർണ്ണമായും തകരാറിലാവുകയും ചെയ്തു. വാർഡ് കൗൺസിലർ കെ പി ഉദയൻ അറിയിച്ചതനുസരിച്ച് വൈദ്യു തി വിഭാഗം ജീവനക്കാരും, ഫയർഫോഴ്‌സും’; പോലീസും സ്ഥലത്തെത്തി.
വാഹന ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരുന്നു.
മണിക്കൂറുകൾക്കുള്ളിൽ തന്നെ വീണ മരക്കൊമ്പ് മുറിച്ചു നീക്കം ചെയ്തു.. കനത്ത മഴയാണ് ബുധനാഴ്ച വൈകീട്ട് മേഖലയിൽ പെയ്തിറങ്ങിയത് ഇതോടെ വൈദ്യുതി വിതരണവും തടസപ്പെട്ടു രാത്രി ഒന്പതരയോടെയാണ് വൈദ്യുതി ബന്ധം പൂർവസ്ഥിതിയിൽ ആയത്