ജില്ലാ സ്കൂൾ കലോത്സവം, സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

Above article- 1

ഗുരുവായൂര്‍ : റവന്യൂ ജില്ലാ സ്കൂൾ കലോത്സവ സ്വാഗതസംഘം ഓഫീസ് ഗുരുവായൂർ എം.എൽ.എ കെ. വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂളിലാണ് ഓഫീസ് പ്രവർത്തിക്കുക. ഗുരുവായൂർ നഗരസഭാധ്യക്ഷ വി എസ് രേവതി അധ്യക്ഷയായിരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി. മോഹൻദാസ്, ഗുരുവായൂർ നഗരസഭാ ഉപാധ്യക്ഷൻ കെ. പി. വിനോദ്, ചാവക്കാട് നഗരസഭാ ഉപാധ്യക്ഷ മഞ്ജുഷ സുരേഷ്, ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എ.സി. ആനന്ദൻ, ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷൈലജദേവൻ, വാർഡ് കൗൺസിലർ രതി, വിദ്യാഭ്യാസ ഉപഡയറക്ടർ ഗീത എൻ. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോഓഡിനേറ്റർ മുഹമ്മദ് സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു

Vadasheri Footer