കലോത്സവം ,ഹയര്‍സെക്കന്‍ഡറി വിഭാഗം പൂരക്കളിയിലും സംഘര്‍ഷം .

Above article- 1

ഗുരുവായൂര്‍ :ജില്ലാ കലോത്സവത്തില്‍ പൂരക്കളി അരങ്ങേറിയ മമ്മിയൂര്‍ എല്‍ എഫ് സ്കൂളില്‍ സംഘര്‍ഷം , ഹയര്‍സെക്കന്‍ഡറി വിഭാഗം പൂരക്കളിയുടെ വിധി നിര്‍ണയത്തില്‍ പക്ഷ പാതിത്വമുണ്ടെന്ന്‍ ആരോപണം ഉയര്‍ത്തി കഴിഞ്ഞ നാല് വര്‍ഷ മായി സംസ്ഥാനത്ത് എ ഗ്രേഡ് നേടികൊണ്ടിരുന്ന വലപ്പാട് ജിവിഎച്ച് എസ് എസ് രംഗത്ത് വന്നു. ഏറ്റവും ആദ്യം സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കേണ്ടി വന്ന തങ്ങള്‍ക്ക് മൈക്ക് ശരിയായി കിട്ടിയത് മത്സരം തുടങ്ങി കഴിഞ്ഞു മാത്രമാണ് അത് സംഘാടകരുടെ തകരാര്‍ കൊണ്ടാണ് . ഇത് മനപ്പൂര്‍വം തങ്ങളെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു എന്ന് കുട്ടികള്‍ ആരോപിച്ചു .

സംഘര്‍ഷം നിയന്ത്രിക്കാന്‍ ചെന്ന പോലീസിന് നേരെയും വിദ്യാര്‍ത്ഥികള്‍ രോഷാകുലരായി എസ് ഐ യെ ഒരു വിദ്യാര്‍ഥി പിടിച്ചു തള്ളി പോലിസ് ആത്മ സംയമനം പാലിച്ചത് കൊണ്ട് ലാത്തി വീശിയില്ല .സംസ്ഥാനത്തെ മികച്ച പൂരക്കളി വിദഗ്ധ നായ കാസര്ഗോഡ് പുതിനൂര്‍ പ്രമോദ് അപ്യാല്‍ ആണ് വലപ്പാട് ടീമിന്‍റെ പരിശീലകന്‍ .പൂരക്കളിക്ക് വേണ്ട നിലവിളക്ക് പോലും സ്റ്റേജില്‍ ഉണ്ടായിരുന്നില്ല തങ്ങള്‍ കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ്‌ മത്സരം നടത്തിയതെന്ന് വലപ്പാട് സ്കൂളിലെ പ്രിന്‍സിപ്പല്‍ മുരളീധരന്‍ അഭിപ്രായപ്പെട്ടു . വിധി നിര്‍ണയത്തിലെ അപാകതക്കെതിരെ അപ്പീല്‍ നല്കുമെന്ന്‍ അദ്ദേഹം പറഞ്ഞു .

Astrologer

എടത്തിരിഞ്ഞി എച്ച് ഡി പി എസ് എച്ച് എസ് എസിനാണ് പൂരക്കളിയില്‍ ഒന്നാം സ്ഥാനം ലഭിച്ചത് .ടീം ക്യാപ്റ്റന്‍ സി എസ് അക്ഷയുടെ നേതൃത്വ ത്തില്‍ ഒ എ ആദിത്യ ,ബെന്‍ റോയ് കെ ബെന്നി ,ക്രിസ്റ്റോ ഷാജന്‍ ,കെ ആര്‍ നവനീത് ,കെ പി കിരണ്‍ ,ജിഷ്ണു ലാല്‍ ,നീല്‍ ജോര്‍ജ് ,കെ ബി ആയുഷ് ,പി ജി അനന്ദു ,പി എസ് യശ്വന്ത് ,വിഷ്ണു പ്രസാദ്‌ എന്നിവരയായിരുന്നു പൂരക്കളി അവതരിപ്പിച്ചത് .

Vadasheri Footer