Above Pot

കലോത്സവം , സ്വര്‍ണ കപ്പിന് ക്ഷേത്ര നഗരിയില്‍ ആവേശ്വജ്വലമായ സ്വീകരണം

ഗുരുവായൂര്‍ : റവന്യൂ ജില്ല കലോത്സവത്തില്‍ ടി എന്‍ പ്രതാപന് നല്‍കിയ സ്വര്ണ കപ്പിന് ഗുരുവായൂരില്‍ ആവേശ്വജ്വലമായ സ്വീകരണം നല്കി.ക്ഷേത്ര നഗരിയായ ഗുരുപവനപുരിക്ക് ഉത്സവഛായയേകി ഘോഷയാത്രയായാണ് സ്വര്ണകപ്പിന് വരവേല്പ്പ് നല്കിയത്.തൃശൂരിലെ ട്രഷറിയില്‍ നിന്ന് പോലീസ് അകമ്പടിയോടെ ഗുരുവായൂരിലെത്തിയ സ്വര്ണരകപ്പിന് നഗരസഭ ഓഫീസില്‍ പൂമാലയണിയിച്ച് സ്വീകരിച്ചു. തുടര്ന്ന് മജ്ഞുളാല്‍ പരിസരത്ത് നിന്ന് പട്ടുകുടകളും പൂമാലകളും കൊണ്ട് അലങ്കരിച്ച തുറന്ന ജീപ്പില്‍ ഘോഷയാത്ര പുറപ്പെട്ടു. ജീപ്പിന് മുന്നില്‍ കളരിപയറ്റ് സംഘം, ബാന്ഡ്ന വാദ്യമേളങ്ങള്‍, സ്‌കൗട്ട് ഗൗഡ്, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ അധ്യാപകര്‍ രക്ഷിതാക്കള്‍ എന്നിവര്‍ ഘോഷയാത്രയെ വര്ണാ്ഭമാക്കി.

First Paragraph  728-90

golden cup

Second Paragraph (saravana bhavan

ഔട്ടര്‍ റിംഗ് റോഡ് വഴി ഘോഷയാത്ര കൈരളി ജംഗ്ഷനിലെത്തി പ്രധാന വേദിയായ ശ്രീകൃഷ്ണ ഹയര്സെ്ക്കണ്ടറി സ്‌കൂളില്‍ സമാപിച്ചു. നഗരസഭ ചെയര്പയഴ്‌സന്‍ വി.എസ്.രേവതി, വൈസ്‌ചെയര്മാെന്‍ കെ.പി.വിനോദ്, ഷൈലജ ദേവന്‍, സുരേഷ് വാര്യര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കിദ.101 ഗ്രാം( സംഘാടകര്‍ പറയുന്നത് ) തൂക്കമുള്ള സ്വര്ണകപ്പ് പ്രധാന വേദിയില്‍ പ്രദര്ശി.പ്പിച്ച ശേഷം ചാവക്കാട് ട്രഷറിയില്‍ സൂക്ഷിക്കാന്‍ കൊണ്ടു പോയി. കലോത്സവ സമാപന ദിവസം സ്വര്ണകപ്പ് വീണ്ടും പ്രധാന വേദിയിലേക്ക് കൊണ്ടു വരും.

സംസ്ഥാനത്ത് തൃശൂരില്‍ മാത്രമാണ് ജില്ലാകലോത്സവത്തില്‍ ഓവറോള്‍ നേടുന്ന ഉപ ജില്ലക്ക് സ്വര്ണകപ്പ് നല്‍കുന്നത് . ടി എന്‍ പ്രതാപന്‍ കൊടുങ്ങല്ലൂര്‍ എം എല്‍ എ ആയിരിക്കുന്ന സമയത്ത് മാളയില്‍ വെച്ച് നടന്ന ജില്ലാ കലോത്സവത്തില്‍ ആണ് ആദ്യമായി എം എല്‍ എ സ്വര്‍ണ കപ്പ്‌ എന്ന പേരില്‍ വിജയികള്‍ക്ക് സ്വര്‍ണ കപ്പ്‌ ഏര്‍പ്പെടുത്തിയത് . നേരത്തെ പറഞ്ഞിരുന്നത് സംസ്ഥാന കലോത്സവ വിജയികള്‍ക്ക് നല്‍കുന്ന സ്വര്‍ണ്ണ കപ്പിന്‍റെ അതെ തൂക്കത്തില്‍ (117.5 ഗ്രാം) ഉള്ള സ്വര്‍ണ കപ്പ്‌ ആണെന്നാണ്‌ . ഇപ്പോള്‍ സംഘാടകര്‍ പറയുന്നത് 101 ഗ്രാം തൂക്കമാണ് കപ്പിനെന്ന്‍. ഉണ്ടാക്കുന്ന സമയത്തല്ലാതെ പിന്നീട് ആരും ഇത് തൂക്കി നോക്കിയിട്ടില്ല . എല്ലാ കാലത്തും ട്രഷറിയില്‍ ഇരിക്കാനാണ് സ്വര്‍ണ കപ്പിന് യോഗം .