Header

കടപ്പുറം അഞ്ചങ്ങാടിയിൽ എ റ്റി എം തകർത്ത ബീഹാർ സ്വദേശി പിടിയിൽ

ചാവക്കാട്:  കടപ്പുറം  അഞ്ചങ്ങാടിയിൽ  എ.റ്റി .എമ്മില്‍ മോഷണശ്രമം നടത്തിയ ആൾ പിടിയില്‍. ബീഹാര്‍ സ്വദേശി ശ്രാവണ്‍ ആണ് പിടിയിലായത്‌. ചാവക്കാട് ബീച്ചിലെ  കള്ള്ഷാപ്പില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതേത്തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് തിരച്ചില്‍ നടത്തി ഇയാളെ പിടികൂടുകയായിരുന്നു. മദ്യലഹരിയിലാണ് ഇയാള്‍ മോഷണശ്രമം നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. പോലീസ് പിടി കൂടുമ്പോഴും  മദ്യ ലഹരിയിൽ  ആയിരുന്നു  . ഇയാൾ കല്ലെടുത്ത് എടിഎം മോണിറ്റർ എറിഞ്ഞ് തകർക്കുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.

Astrologer

അഞ്ചങ്ങാടിയിലെ എസ്.ബി.ഐ എ.ടി.എമ്മാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. എ.ടി.എമ്മിന്റെ മോണിറ്റര്‍ മാത്രമാണ് തകര്‍ത്തതായി കണ്ടത്. അതുകൊണ്ട് തന്നെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഒരു മാസത്തിനിടെ തൃശ്ശൂര്‍ ജില്ലയില്‍ തകര്‍ക്കപ്പെടുന്ന നാലാമത്തെ എ.ടി.എമ്മാണിത്.