Post Header (woking) vadesheri

കടപ്പുറത്തും, അണ്ടത്തോട് മേഖലയിലും കടൽ ക്ഷോഭം കനത്തു.

Above Post Pazhidam (working)

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലും പുന്നയൂർകുളം പഞ്ചായത്തിന്റെ തീരമേഖലയിലും രൂക്ഷമായ കടലാക്രമണം . ഇന്ന് രാവിലെ മുതൽ തിരമാലകൾ ആഞ്ഞടിച്ചതോടെ കടലേറ്റം തടയാന്‍ ജില്ല അതിര്‍ത്തി മുതല്‍ കാപ്പിരിക്കാട് വരെ സ്ഥാപിച്ച ജിയോ ബാഗുകള്‍ കടൽ കവർന്നു.കരിങ്കൽ ഭിത്തി പൂര്‍ണ്ണമായും തകര്‍ന്നു. രണ്ടു വീടുകള്‍ ഏതുസമയവും കടല്‍ കയറാവുന്ന നിലയിലാണ്.
അലിയാല്‍ നമസ്‌കാര പള്ളിക്കും കടലേറ്റ ഭീഷണിയുണ്ട്.

Ambiswami restaurant

രണ്ടാഴ്ചക്കിടെ പതിനഞ്ചോളം തെങ്ങുകളാണ് കാപ്പിരിക്കാട് ബീച്ചില്‍ മാത്രം കടപുഴകിയത്.അത്രതന്നെ തെങ്ങുകള്‍ ഏതുസമയവും വീഴാവുന്ന അവസ്ഥയിലാണ്. കാപ്പിരിക്കാട്, പാലപ്പെട്ടി റോഡുകളുടെ കുറച്ചു ഭാഗം കടലെടുത്തു. കാപ്പിരിക്കാട് നിന്നു പാലപ്പെട്ടി ബീച്ചിലേക്കുള്ള ലിങ്ക് റോഡ് ഭാഗികമായി ഒലിച്ചു പോയി. ഇതോടെ രണ്ട് പ്രദേശങ്ങള്‍ തമ്മിലുള്ള റോഡ് ഗതാഗതം ഇല്ലാതായ അവസ്ഥയിലാണ്.

Second Paragraph  Rugmini (working)

കടപ്പുറം പഞ്ചായത്തിൽ കടൽ ക്ഷോഭം.മൂലംനിരവധി പ്രദേശങ്ങളിൽ വെള്ളം കയറി. ഒട്ടേറെ വീടുകൾ വെള്ളക്കെട്ടിലായി. ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് വെള്ളം കരയിലേക്ക് കയറി തുടങ്ങിയത്. അഞ്ചങ്ങാടി വളവ്, മൂസ റോഡ്, വെളിച്ചെണ്ണപ്പടി മേഖലകളിൽ കടൽ ക്ഷോഭം രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്.
മൂസാ റോഡിലും വെളിച്ചെണ്ണപ്പടിയിലും കടൽ വെള്ളം റോഡ് കവിഞ്ഞൊഴുകി.
മുനക്കകടവ് മേഖലയിലും കടൽ ക്ഷോഭം അനുഭവപ്പെടുന്നുണ്ട്.
ജിയോ ബാഗ് തകർന്ന മേഖലയിലും കരിങ്കൽ ഭിത്തിയില്ലാത്ത മേഖലയിലുമാണ്‌ തിരമാലകൾ ശക്തിയോടെ അടിച്ചു കയറുന്നത്