Header 1 = sarovaram
Above Pot

ഭര്‍തൃഗൃഹത്തില്‍ യുവതിയുടെ ആത്മഹത്യ, ഭര്‍ത്താവ് അറസ്റ്റില്‍

ചാവക്കാട് : ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഒരുമനയൂര്‍ ഒറ്റത്തെങ്ങ് കറുപ്പം വീട്ടില്‍ നിസാറി (38)നെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പാടൂര്‍ അറക്കല്‍ അലിമോന്‍ മുംതാസ് ദമ്പതികളുടെ മകള്‍ ഹാഫീസ(27)യെ ആണ് കഴിഞ്ഞ ജനുവരി 20-ന് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Astrologer

ഹാഫീസയുടെ ആത്മഹത്യ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ശാരീരികവും മാനസികവുമായ പീഡനം മൂലമാണെന്ന് ആരോപിച്ച് ഹാഫീസയുടെ മാതാവ് മുംതാസ് പാവറട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.ആത്മഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനുമാണ് നിസാറിനെതിരെ പോലീസ് കുറ്റം ചുമത്തിയിട്ടുള്ളത്. ഇയാള്‍ ഗള്‍ഫിലേക്ക് പോയതോടെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കഴിഞ്ഞ ദിവസം കൊച്ചി എയര്‍ പോര്‍ട്ടിലെത്തിയപ്പോഴാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.കോടതിയില്‍ ഹാജരാക്കിയ നിസാറിനെ റിമാന്‍ഡ് ചെയ്തു

Vadasheri Footer