ചാവക്കാട് : വിവിധ ഭവന പദ്ധതികൾ പ്രകാരം നിർമ്മാണമാരംഭിച്ച വീടുകൾക്ക് വേണ്ടി എൻ.ആർ.ജി.എ.പദ്ധതി പ്രകാരം സൗജന്യമായി നൽകുന്ന സിമന്റ് കട്ടകളുടെ നിർമ്മാണം വട്ടേക്കാട് ആറാം വാർഡിൽ കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീർ ഉദ്ഘാടനം ചെയ്തു. കടപ്പുറം ഗ്രാമ പഞ്ചായത്ത് എൻആർ ജിഎ പദ്ധതി പ്രകാരം വട്ടേക്കാട് ആറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് കട്ട നിർമ്മിക്കുന്നത്. ഒരു വീടിന് നാനൂറ് കട്ടകൾവരെ ലഭിക്കും. ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ കടപ്പുറം പഞ്ചായത്തിൽ നിർമ്മാണ മാരംഭിച്ച ഇരുനൂറിൽ പരം വീടുകൾക്ക് പുറമേ മത്സ്യത്തൊഴിലാളി ഭവന നിർമ്മാണ പദ്ധതി, പി.എം.എ.വൈ ഭവന നിർമ്മാണ പദ്ധതി തുടങ്ങിയവക്കും സിമന്റ് കട്ടകൾ ലഭ്യമാക്കും. വാർഡ് മെമ്പർ ഷെരീഫ കുന്നുമ്മൽ, പഞ്ചായത്ത് മെമ്പർ നിത വിഷ്ണുപാൽ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.മൻസൂർഅലി, എൻ.ആർ.ജി.എ.എഞ്ചിനീയർ നദീദ, ഓവർസീയർ പ്രശാന്തിനി, സി.ഡി.എസ്.മെമ്പർ ജയ തുടങ്ങിയവർ സംസാരിച്ചു.