Header 1 = sarovaram
Above Pot

കെ. സുരേന്ദ്രനെ വീണ്ടും 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

പത്തനംതിട്ട: ബിജെപി നേതാവ് കെ. സുരേന്ദ്രനെ വീണ്ടും 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. അതേസമയം, കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് പൊലീസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ചിത്തിരയാട്ടവിശേഷ സമയത്ത് ശബരിമല സന്നിധാനത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കിയിരുന്നു. റാന്നി കോടതിയാണ് അര മണിക്കൂർ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ ആവശ്യം തള്ളിയാണ് സുരേന്ദ്രനെ റിമാന്‍റ് ചെയ്തത്.

Astrologer

തൃശൂര്‍ സ്വദേശിയായ 52 കാരിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ നേരത്തേ അറസ്റ്റിലായ ഇലന്തൂർ സ്വദേശി സൂരജിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റും സംഭവ ദിവസം സന്നിധാനത്തെ സംഘർഷങ്ങളിലെ സാന്നിധ്യവും കണക്കിലെടുത്താണ് സുരേന്ദ്രനെ കേസിൽ പ്രതി ചേർത്തത്.

Vadasheri Footer