Post Header (woking) vadesheri

“വ്ലോഗർ മല്ലു ട്രാവലർ” ഉദ്ഘാടനം ചെയ്ത കടയുടെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

Above Post Pazhidam (working)

ചാവക്കാട് : വ്ലോഗർ മല്ലു ട്രാവലർ ഉദ്ഘാടനം നിർവഹിക്കാനെത്തി വിവാദമായ പാലപ്പെട്ടി പുതിയിരുത്തിയിലെ കടയുടെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് കടയുടമയും അണ്ടത്തോട് സ്വദേശിയുമായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനുള്ള കാരണം എന്താണെന്നത് വ്യക്തമല്ല. മാസങ്ങൾക്ക് മുൻപ് കോവിഡ്‌ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് ആൾക്കൂട്ടമെത്തി കടയുടെ ഉദ്ഘാടനം നടത്തിയത് വലിയ വിവാദമായിരുന്നു.

Ambiswami restaurant

Second Paragraph  Rugmini (working)

ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുകയുമുണ്ടായിരുന്നു. പോലീസ് ലാത്തി വീശിയാണ് യുവാക്കളെ ഓടിച്ചു വിട്ടത് സംഭവത്തിൽ വന്നേരി പൊലീസ് കേസെടുക്കുകയും അനസിന്‍റെ വ്യാപാര പങ്കാളിയായ ഷമാസ് അടക്കം 15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അനസിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

Third paragraph