Header 1 = sarovaram
Above Pot

ചാവക്കാട് ബിജുവിന്റെ കൊലപാതകം, അന്വേഷണം തൃപ്തികരമല്ല : പി.കെ.കൃഷ്ണദാസ്

ചാവക്കാട്: എസ്ഡിപിഐ ക്രിമിനലുകൾ കൊലപ്പെടുത്തിയ, ബിജെപി പ്രവർത്തകൻ മണത്തല ബിജുവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് , ഇതിനെതിരെ ബിജെപി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .ബിജുവിന്റെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്

Astrologer

. ബിജെപി തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ദയാനന്ദൻ മാമ്പുള്ളി,ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, നേതാക്കളായ , കെ.ജി.രാധാകൃഷ്ണൻ, മനീഷ് കുളങ്ങര, സുബാഷ് മണ്ണാരത്ത്, ഗണേഷ് ശിവജി, പ്രസന്നൻ വലിയപറമ്പിൽ, ബോഷി ചാണാശ്ശേരി കെ.വി.ശ്രീനിവാസൻ, പ്രകാശൻ കരിമ്പുള്ളി തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു.

Vadasheri Footer