Header 1 = sarovaram
Above Pot

ചാവക്കാട് ബിജു വധം , കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി

ചാവക്കാട്: മണത്തല ചാപ്പറമ്പിൽ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ കൃത്യത്തിന്‌ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഒന്നാം പ്രതി മണത്തല പരപ്പില്‍ താഴം പള്ളിപ്പറമ്പില്‍ വീട്ടിൽ അനീഷുമായി പൊലീസ് നടത്തിയ തിരച്ചലിലാണ് ആയുധം കണ്ടെത്തിയത്.പരപ്പില്‍ താഴത്ത് അമ്മിണിയമ്മ ഗ്രൂപ്പിന്റെ മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തിന് വടക്കുഭാഗത്ത് കമ്പി വേലിക്കരികിലെ പുല്ലിനടിയില്‍ നിന്നാണ് ഒന്നാം പ്രതി അനീഷ് കത്തിയെടുത്ത് പൊലീസിന് നല്‍കിയത്.

Astrologer


ഒക്ടോബർ 31ന് വൈകിട്ട് 5 മണിക്ക് ചാവക്കാട് മണത്തല ചാപ്പറമ്പ് നാഗയക്ഷി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കൊപ്ര ചന്ദ്രന്റെ മകൻ ബിജുവിനെ മൂന്നംഗ സംഘം കുത്തി കൊലപ്പെടുത്തിയത് .ചാവക്കാട് എസ്എച്ച്ഒ കെ.എസ്.സെൽവരാജിന്റെ നേതൃത്വത്തിൽ എസ്ഐ എ.എം.യാസിര്‍,ഏഎസ്ഐ.സജിത്ത് കുമാർ,സീനിയർ സിപിഒ.താജി പി.ജോർജ്,സിപിഒ മാരായ എസ്.ശരത്ത്,ഷാരോണ്‍,പ്രചോദ്,ബിനില്‍ ബാബു എന്നിവര്‍ അടങ്ങുന്ന പൊലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്

Vadasheri Footer