Header 1 vadesheri (working)

പ്രവാസിച്ചിട്ടിയിൽ ഇനി മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾക്കും ചേരാം : മുഖ്യമന്ത്രി

Above Post Pazhidam (working)

തൃശൂര്‍ : കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയിൽ ഇനി മറ്റ് സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി അംഗമാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂരിൽ കെ.എസ്.എഫ്.ഇയുടെ നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസിച്ചിട്ടി പോലുള്ള പദ്ധതികളിലൂടെ ജനങ്ങൾക്കൊപ്പം നിൽക്കുന്ന സ്ഥാപനം എന്ന നിലയിൽ അഭിമാനകരമായ വളർച്ചയാണ് കെ.എസ്.എഫ്.ഇ നേടിയത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

First Paragraph Rugmini Regency (working)

.

ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. അഞ്ചു വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി ടേണോവറുള്ള ധനകാര്യ സ്ഥാപനമായി കെ.എസ്.എഫ്.ഇ മാറുമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ മലയാളികൾക്ക് കൂടി പ്രവാസിച്ചിട്ടിയിൽ ചേരാൻ ഓൺലൈൻ സോഫ്റ്റ്‌വേർ സംവിധാനം പൂർത്തിയായി. പൂർണമായും ഓൺലൈനായാണ് പ്രവാസിച്ചിട്ടി പ്രവർത്തിക്കുകയെന്നും ധനമന്ത്രി പറഞ്ഞു. സുവർണ ജൂബിലി പ്രമാണിച്ച് തപാൽ വകുപ്പ് പുറത്തിറക്കിയ മൈ സ്റ്റാമ്പ് ധനമന്ത്രി പ്രകാശനം ചെയ്തു.

Second Paragraph  Amabdi Hadicrafts (working)

വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിശിഷ്ടാതിഥിയായി. പൊന്നോണച്ചിട്ടി ബമ്പർ സമ്മാനം നേടിയ പി. സുനിതക്ക് വിദ്യാഭ്യാസ മന്ത്രി ചെക്ക് കൈമാറി. 50 വർഷക്കാലമായി കെ.എസ്.എഫ്.ഇയുമായി ഇടപാട് നടത്തുന്നവരെ ചടങ്ങിൽ ആദരിച്ചു.കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ്, കോർപറേഷൻ കൗൺസിലർ കെ. മഹേഷ്, കെ.എസ്.എഫ്.ഇ.ഒ.യു പ്രസിഡൻറ് കെ.എൻ. ബാലഗോപാൽ, എം.ഡി. എ. പുരുഷോത്തമൻ, ആർക്കിടെക്ട് ഡോ. ജ്യോത്സ്‌ന റാഫേൽ തുടങ്ങിയവർ സംസാരിച്ചു.