

ചാവക്കാട് : മുസ്ലീം സർവീസ് സൊസൈറ്റി എം.എസ്. എസ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ടും, സിജി തൃശ്ശൂർ ജില്ല വൈ: പ്രസിഡണ്ടും, ദുബായിലെ ഇന്ത്യൻ മുസ്ലീം സംഘടനകളുടെ കൂട്ടായ്മയായ അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്ലീംസ് [AlM] എന്ന സംഘടനയുടെ ജനറൽ കൺവീനറായി ദീർഘക കാലം പ്രവർത്തിച്ചു വന്നിരുന്ന സാമൂഹ്യ,സാംസ്കാരിക, വിദ്യഭ്യാസ രംഗത്ത് സജീവ സാന്ന്യധ്യമായിരുന്ന അഡ്വ:കെ.എസ്.എ ബഷീർ [70] നിര്യാതനായി.

കോഴിക്കോട് ജില്ല ലേബർ ഓഫീസർ പദവിയിൽ നിന്നും വിരമിച്ച അദ്ദേഹം
ചാവക്കാട് കോടതിയിൽ
പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. ചാവക്കാട് എം. എസ്.എസ് കൾച്ചറൽ കോപ്ലക്സ് കേന്ദ്രീകരിച്ച് പാവപ്പെട്ട ജനങ്ങൾക്കായി നടത്തി വന്നിരുന്ന സൗജന്യ നിയമ സഹായ കേന്ദ്രവും നടത്തിയിരുന്നു.
ജീവകാരുണ്യ രംഗത്ത് നിരവധിയായ പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ നേത്രത്ത്വത്തിൽ നടന്ന് വന്നിരുന്നു.
എം.എസ്.എസിൻ്റെ ആദ്യകാല സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
അസുഖം മൂലം ചികിത്സയിലായിരുന്നു തൃശ്ശൂർ ദയ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.
കബറടക്കം തിങ്കൾ രാവിലെ 8.30 ന് മണത്തല ജുമാഅത്ത് പള്ളി കബർസ്ഥാനിൻ
ഭാര്യ സൂരി ബഷീർ
മക്കൾ ഷാഹിദ്, ഷെഫിൻ, ഷഹസൂർ, ഷമ്മാസ്, സരീഷ്മ
മരുമക്കൾ സിയാദ്, നിഹാല
