Post Header (woking) vadesheri

കെ.കൃഷ്ണന്‍കുട്ടി നാളെ വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും.

Above Post Pazhidam (working)

തിരുവനന്തപുരം: ജെ ഡി എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ വൈകുന്നേരം അഞ്ചുമണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ വെള്ളിയാഴ്ച ജലവിഭവ വകുപ്പിനോടുള്ള ചോദ്യങ്ങള്‍ സഭയില്‍ വരുന്നുണ്ട്. അതിനു മുമ്ബായി പുതിയ മന്ത്രി സ്ഥാനമേല്‍ക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ജലവിഭവകുപ്പ് മന്ത്രി മാത്യു ടി തോമസ് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. മാത്യു ടി തോമസിനെ മാറ്റി കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കാന്‍ ജനതാദള്‍ ദേശീയ നേതൃത്വം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാത്യു ടി തോമസ് ഇന്ന് രാവിലെ രാജി വച്ചത് .

Ambiswami restaurant