Header 1 = sarovaram
Above Pot

നിർമാതാവിന്റെ പദവിയിൽ നിന്ന് ഗോകുലം ഗോപാലന്‍ നായക പദവിയിലേക്ക്

കൊച്ചി: ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ ഇനി നായകന്‍. സുഭാഷ് ചന്ദ്രബോസിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലാണ് ഗോകുലം ഗോപാലന്‍ നായകനാകുന്നത്. ചിത്രത്തില്‍ നേതാജിയായിട്ടു തന്നെയാണ് ഗോകുലം ഗോപാലന്‍ അഭിനയിക്കുന്നത്. വിശ്വഗുരു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജീഷ് മണിയാണ് നേതാജിയുടെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

.

Astrologer

രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും നല്ല രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ കഥ പറയുന്ന ചിത്രമാണ് നേതാജി. ബോസിന്റെ വേഷപ്പകര്‍ച്ചയിലുള്ള ഗോകുലം ഗോപാലന്റെ ചിത്രവും ചിത്രത്തിന്റെ ടൈറ്റിലിനൊപ്പം പുറത്തു വിട്ടിട്ടുണ്ട്. ചിത്രീകരണം ഉടന്‍ ആരംഭിക്കും. തെന്നിന്ത്യന്‍ സിനിമയിലെ മികച്ച ടെക്നീഷ്യന്‍മാരായിരിക്കും ഈ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

വിശ്വഗുരു എന്ന ഗിന്നസ് ബുക്ക് റെക്കോര്‍ഡുള്ള സിനിമയുടെ സംവിധായകനാണ് വിജീഷ് മണി. അതിവേഗം പൂര്‍ത്തീകരിച്ച് റിലീസ് ചെയ്ത സിനിമയെന്ന നിലയ്ക്കാണ് ചിത്രം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ കേറിപ്പറ്റിയത്. വിജീഷ് നേരത്തെ ചെയ്ത പുഴയമ്മ എന്ന ചിത്രം നിര്‍മ്മിച്ചതും ഗോകുലം ഗോപാലനാണ്.
മലയാളത്തിലെ വന്‍ ബജറ്റ് ചിത്രങ്ങളായ പഴശ്ശിരാജ, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചതും ഗോകുലം ഗോപാലനാണ്. കായംകുളം കൊച്ചുണ്ണി നൂറു കോടി ക്ലബില്‍ കയറിയിരുന്നു.

Vadasheri Footer