Madhavam header
Above Pot

ഗോസമൃദ്ധി പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കും : മന്ത്രി രാജു

ഗുരുവായൂർ: മൃഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഗോസമൃദ്ധി പ്ലസ് ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുമെന്ന് വനം – മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു. ഗുരുവായൂര്‍ നഗരസഭ തൈക്കാട് മൃഗാശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിലൂടെ മൃഗങ്ങള്‍ക്കൊപ്പം ഉടമസ്ഥനെയും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തും.

2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ നേത്യത്വത്തില്‍ ആരംഭിക്കുക. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പദ്ധതിയിലൂടെ 70% സബ്സിഡിയും ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50 ശതമാനവും സബ്സിഡി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. ക്ഷീരമേഖലയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പാലിന്‍റെ ഉല്പാദനം 83 ശതമാനമായി. പാല്‍ ഉല്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യപ്തത കൈവരിക്കും.
പ്രളയം ക്ഷീരമേഖലയില്‍ വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. 300 കോടി രൂപയുടെ നഷ്ടമാണ്ഈ മേഖലയില്‍ ഉണ്ടായത്.

Astrologer

മൃഗങ്ങളെ വളര്‍ത്താന്‍ മുഴുവന്‍ ജനങ്ങളും തയ്യാറാകണം. മൃഗാശുപത്രികളുടെ രാത്രികാല സേവനം ഉറപ്പുവരുത്തും. നിലവില്‍ ഈ സേവനം 105 ബ്ലോക്കുകളില്‍ ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. മൃഗാശുപത്രിക്കായി 10 സെന്‍റ ് സ്ഥലം സൗജന്യമായി നല്‍കിയ പ്രൊഫ. നെന്മിനി നീലകണ്ഠന്‍ ഭട്ടതിരിപ്പാടിനെ ചടങ്ങില്‍ ആദരിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പ്രൊഫ. പി.കെ. ശാന്തകുമാരി അധ്യക്ഷയായി.ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് , കൗണ്‍സിലര്‍മാരായ നിര്‍മ്മല കേരളന്‍, കെ.വി. വിവിധ്, രതി. എം, ടി.എസ്. ഷെനില്‍, ഷൈലജ ദേവന്‍, അഭിലാഷ് വി ചന്ദ്രൻ , ടി.ടി. ശിവദാസന്‍, എ. പി. ബാബു, നഗരസഭ സെക്രട്ടറി വി.പി. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു

Vadasheri Footer