ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം ഡോ.ഹരിനാരായണന്.

തൃശ്ശൂർ : ഭാരതീയ ദളിത് സാഹിത്യ അക്കാദമി ഏർപ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള 2018ലെ ജഗ്ജീവൻ റാം കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ സ്വാമി.ഡോ.ഹരിനാരായണന് സമ്മാനിച്ചു .
തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് ചേർന്ന ദളിത് സാഹിത്യ അക്കാദമി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സി.എൻ.ജയദേവൻ എം പി യാണ് അവാർഡ് സമ്മാനിച്ചത് .

ദളിത് പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ കൊണ്ടുവരാൻ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന മികച്ച സേവനങ്ങളാണ് ഇദ്ദേഹത്തിനെ അവാർഡിനർഹമാക്കിയത്. സംസ്ഥാന പ്രസിഡന്റ് തോട്ടപ്പള്ളി ബാലകൃഷ്ണൻ. അദ്ധ്യക്ഷത വഹിച്ചു. കേരള ലളിതകല അക്കാദമി ചെയർപേഴ്സൺ കെ.പി.എ സി.ലളിത, ദേശീയ സിക്രട്ടറി പരുമല രാജപ്പൻ, സംവിധായകൻ പി.കെ.ബാബുരാജ്, കരീം പന്നിത്തടം തുടങ്ങിയവർ സംസാരിച്ചു.