Madhavam header
Above Pot

ഗുരുവായൂര്‍ ലൈബ്രറി ഹാളിന് കെ ദാമോദരന്റെ പേര് നല്‍കും

ഗുരുവായൂര്‍ : ചരിത്രസ്മരണകളുറങ്ങുന്ന ഗുരുവായൂരില്‍ മഞ്ജുളാല്‍ പരിസരത്ത് നഗരസഭ ആധുനിക രീതിയില്‍ നവീകരണം നടത്തിയ ലൈബ്രറി ഹാളിന് കെ ദാമോദരന്റെ പേര് നല്‍കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച ഓണ്‍ലൈനില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.  ്

 

 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളും ചിന്തകനും എഴുത്തുകാരനുമായ കെ ദാമോദരന്റെ കര്‍മ്മമണ്ഡലം കൂടിയായ ഗുരുവായൂരില്‍ ഇത് ഉചിതമായൊരു സ്മാരകമായിത്തീരുകയാണ്.

Astrologer

ആധുനിക രീതിയില്‍ ഇന്റീരിയര്‍ ഡെക്കറേഷനും മറ്റു സൗകര്യങ്ങളുമൊരുക്കിയിട്ടുള്ള ശീതികരിച്ച ഈ ഹാള്‍ നാളെകളില്‍ സാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമാകും. നഗരസഭ ലൈബ്രറിയിലെ പുതുതായി നിര്‍മ്മിച്ച വായനാമുറിക്ക് ഗുരുവായൂര്‍കാരന്‍കൂടിയായ പ്രശസ്ത ചെറുകഥാ കൃത്ത് പുതൂര്‍ ഉണ്ണികൃഷ്‌ന്റെ പേര് നല്‍കും. നഗരസഭ കിച്ചണ്‍ ബ്ലോക്കിന് മുകളിലെ പുതിയ ഹാളിന് സെകുലര്‍ ഹാള്‍ എന്നും ബ്രഹ്‌മകുളത്തെ പുതിയ പാര്‍ക്കിന് ഇ കെ നായനാര്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന് നാമകരണം ചെയ്യാനും യോഗം തീരുമാനിച്ചു. ചെയര്‍പേഴ്‌സണ്‍ എം രതി, വൈസ് ചെയര്‍മാന്‍ അഭിലാഷ് വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ദീർഘ കാലം ഇടതു പക്ഷം ഭരിച്ച ഗുരുവായൂർ നഗര സഭയിൽ ആദ്യമായാണ് ഒരു സി പി ഐ നേതാവിന്റെ പേര് സ്ഥാപനത്തിന് ഇടുന്നത് . യു ഡി എഫ് ഭരണത്തിൽ പോലും നഗര സഭ ഷോപ്പിംഗ് കോംപ്ലെക്സിന് സി പി ഐ നേതാവ് കുട്ടിക്കൃഷ്ണന്റെ പേരിടാൻ സന്മനസ് കാണിച്ച സ്ഥാനത്താണ് ഇടതു പക്ഷ ഭരണത്തിൽ സി പി ഐ നേതാക്കളോട് സിപിഎം ചിറ്റമ്മ നയം കാണിച്ചു പോന്നത് .</p>

 

<p>അതെ സമയം ബ്രഹ്‌മകുളത്തെ പുതിയ പാര്‍ക്കിന് ഇ കെ നായനാര്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്ന് നാമകരണം ചെയ്യുന്നതിനെതിരെ ബി ജെ പി അംഗം ശോഭ ഹരിനാരായണൻ വിയോജന കുറിപ്പ് നൽകി . കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതി പ്രകാരം നിർമിക്കുന്ന പാർക്കിന് മുൻ പ്രസിഡന്റ് എ പി ജെ അബ്ദുൽ കലാമിന്റെ പേര് നല്കണമെന്ന് ബി ജെ പി കൗൺസിലർ ആവശ്യപ്പെട്ടു .</p>

Vadasheri Footer