Post Header (woking) vadesheri

ദാമോദരൻ സംസ്ഥാന അവാർഡ് ദിവാകരൻ വിഷ്‌ണുമംഗലത്തിന്.

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ആസ്ഥാനമായിട്ടുള്ള കെ.ദാമോദരൻ അക്കാദമി ഏർപ്പെടുത്തിയ 2025ലെ കെ.ദാമോദരൻ സംസ്ഥാന അവാർഡ് ദിവാകരൻ വിഷ്ണുമംഗലത്തിൻ്റെ ചോറ്റുപാഠം എന്ന കവിതാ സമാഹാരം അർഹമായ്. 10,001 രൂപയും, പ്രശസ്‌തിപത്രവും, ശിൽപവും അടങ്ങു ന്ന അവാർഡ് ജൂലായ് 3ന് ഗുരുവായൂർ നടക്കുന്ന കെ. ദാമോദരൻ സ്മൃതിയിൽ വെച്ച് നൽകും. ദിവാകരൻ വിഷ്‌ണുമംഗലത്തിന് നിരവധി അവാർഡുകൾ ഇതിനകം ലഭിച്ചിട്ടുണ്ട്. കവിതാസമാഹാരങ്ങൾക്ക് പുറമെ ബാലസാഹിത്യ ക്യതികളും ദിവാകരൻ വിഷ്ണുമംഗലം പ്രസിദ്ധീകരിച്ചിട്ടുണ്ട്

Ambiswami restaurant

1965 ൽ മാർച്ച് 5 ന് കാസർകോട് ജില്ലയിൽ അജാനൂർ ഗ്രാമത്തിൽ വിഷ്ണുമംഗലത്ത് ജനിച്ച ദിവാകരൻ.പുല്ലൂർ ഉദയനഗർ ഹൈസ്കൂൾ, കാഞ്ഞങ്ങാട് നെഹ്റു കോളേജ്, കാസർകോട് ഗവ.കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം. ജിയോളജിയിൽ നിന്നും റാങ്കോടെ എം എസ് .സി.  നേടി.
ഭൂശാസ്ത്ര വകുപ്പിൽ സീനിയർ ജിയോളജിസ്റ്റ്. ആയി ജോലി നോക്കി.

നിർവ്വചനം, പാഠാവലി, ജീവന്റെ ബട്ടൺ ,ധമനികൾ, രാവോർമ്മ ,മുത്തശ്ശി കാത്തിരിക്കുന്നു,കൊയക്കട്ട, ഉറവിടം, അഭിന്നം ,വെള്ള ബലൂൺ, ശലഭച്ചിറകിൽ, ചോറ്റുപാഠം തുടങ്ങി 12 കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Second Paragraph  Rugmini (working)

വി.ടി.കുമാരൻ സ്മാരക കവിതാ അവാർഡ് ,മഹാകവി കുട്ടമത്ത് അവാർഡ്, കേരള സാഹിത്യ അക്കാഡമിയുടെ കനകശ്രീ എന്റോവ് മെൻറ് അവാർഡ്, വൈലോപ്പിള്ളി അവാർഡ്, ഇടശ്ശേരി അവാർഡ് , ,, എൻ.വി.കൃഷ്ണവാരിയർ കവിതാ പുരസ്ക്കാരം, അബുദാബി ശക്തി അവാർഡ് , വി..വി.കെ.പുരസ്കാരം,മൂലൂർ അവാർഡ്, തിരുനല്ലൂർ പുരസ്ക്കാരം  വയലാർ കവിതാ പുരസ്‌ക്കാരം, വെണ്മണി അവാർഡ് ,ഏറ്റുമാനൂർ കാവ്യവേദി പുരസ്ക്കാരം ,പകൽക്കുറി പുരുഷോത്തമൻ സ്മാരക കവിതാ പുരസ്ക്കാരം, മാധവിക്കുട്ടി പുരസ്ക്കാരം,മഹാകവി.പി. കവിതാ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ അർഹനായിട്ടുണ്ട് സിനിമാ അഭിനേതാവ് കൂടിയായ ദിവാകരൻ വിഷ്ണുമംഗലം .


നിഷായാണ് ഭാര്യ മകൾ ഹർഷ
ജൂലൈ 3 ന് ഗുരുവായൂർ നഗരസഭ കെ ദാമോദരൻ സ്മാരക ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്ന കെ ദാമോദരൻ അനുസ്മരണ സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും മുൻ എം പി സി. എൻ ജയദേവൻ ചടങ്ങ് ഉൽഘാടനം ചെയ്യും സി പി ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അദ്ധ്യക്ഷനാകും അഡ്വ : പി മുഹമ്മദ് ബഷീർ സിവി ശ്രീനിവാസൻ കെ കെ ജ്യോതിരാജ് കെ കെ സുധിരൻ തുടങ്ങിയവർ സംസാരിക്കും. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഡോ.ബിജു ബാലകൃഷ്ണൻ,ടി,എം,ലത എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് ക്യതി തെരഞ്ഞെടുത്തത്.

Third paragraph