Post Header (woking) vadesheri

വരവിൽ കവിഞ്ഞ സ്വത്ത്, മുൻ എസ്. പി കെ. ബി. വേണുഗോപാലിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Above Post Pazhidam (working)

കൊച്ചി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ഇടുക്കി മുൻ എസ്. പി കെ. ബി. വേണുഗോപാലിന്റെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ നിരവധി രേഖകൾ കണ്ടെടുത്തു കുണ്ടന്നൂർ വികാസ് നഗറിലെ വീട്ടിൽ കൊച്ചിയിലെ പ്രത്യേക വിജിലൻസ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

Ambiswami restaurant

2006 മുതൽ 2016 വരെയുള്ള കാലയളവിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കെ. ബി വേണുഗോപാലിനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതേ തുടർന്നാണ് കൊച്ചി കുണ്ടന്നൂരിലുള്ള വീട്ടിൽ റെയ്ഡ് നടത്തിയത്. രാവിലെ ആരംഭിച്ച പരിശോധന വൈകീട്ട് നാലരയോടെയാണ് അവസാനിച്ചത്.

Second Paragraph  Rugmini (working)

Third paragraph

എറണാകുളം- കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന വിജിലൻസ് സ്പെഷ്യൽ സെൽ ഡി. വൈ.എസ്. പി യുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സംസ്ഥാനത്തെ വിവിധ വിജിലൻസ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ സംഘത്തിൽ ഉണ്ടായിരുന്നു. ഒരു ദിവസം നീണ്ട റെയ്ഡിൽ നിരവധി രേഖകളും ഡിജിറ്റൽ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.

ഇടുക്കി എസ്. പിയായിരുന്ന വേണുഗോപാലിനെ നെടുങ്കണ്ടം രാജ് കുമാർ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഭീകരവാദവിരുദ്ധ സ്ക്വാഡ് എസ്. പിയായി സ്ഥലം മാറ്റിയിരുന്നു. തുടർന്ന് സർവ്വീസിൽ നിന്ന് വിരമിച്ച ശേഷമാണ് ഇപ്പോൾ അനധികൃത സ്വത്ത് സമ്പാദത്തിൽ വിജിലൻസ് അന്യേഷണത്തിന് വിധേയനാകുന്നത്.

വീട്ടിൽനിന്ന് 57 രേഖകൾ പിടിച്ചെടുത്തു. ബാങ്ക് അക്കൗണ്ട് രേഖകൾ, വസ്തു സംബന്ധമായ രേഖകൾ എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇവ പരിശോധിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കും. സർവ്വീസിൽ ഇരിക്കുമ്പോൾ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതി സമയത്തെ അക്കൗണ്ട് വിവരങ്ങൾ വിജിലൻസ് പരിശോധിക്കും.

പോലീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെന്ന് ആരോപണം നേരിടുന്നവരെ കുറിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച രഹസ്യ വിവരത്തിൽ വേണുഗോപാലിന്റെ പേരും അദ്ദേഹത്തിന്റെ സ്വത്തുക്കളുടെയും വിവരങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് പ്രത്യേക സെൽ നടത്തിയ രഹസ്യ വിവര ശേഖരണത്തിനു ശേഷമാണ് റെയ്ഡ് നടത്തിയത്.
പ്രത്യേക സെൽ എസ്. പി. മൊയ്തീൻകുട്ടിയുടെ നിർദേശപ്രകാരം ഡി. വൈ. എസ്. പി. മാരായ ടി. യു. സജീവൻ, സാജു വർഗീസ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ പി കെ ബി വേണുഗോപാലിന് സിബിഐ നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നിര്‍ദേശിച്ചു കൊണ്ടാണ് നോട്ടീസ് നല്‍കിയത്.

അതേസമയം അന്ന് വേണുഗോപാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ സി. ബി. ഐ കോടതിയില്‍ എതിര്‍ത്തിരുന്നു. കസ്റ്റഡി കൊലപാതകം തടയേണ്ട ഉത്തരവാദിത്വം എസ്പിക്കുണ്ടായിരുന്നുവെന്നാണ് സി. ബി. ഐ നിലപാട്. വേണുഗോപാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.