Header 1 = sarovaram
Above Pot

കെ എ ടി എഫ് അവകാശ സംരക്ഷണ ജാഥക്ക് സ്വീകരണം നൽകി.

ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി 2024 ജനുവരി 28-ാം തിയ്യതി കാസർകോഡ് നിന്നാരംഭിച്ച അവകാശ സംരക്ഷണ ജാഥക്ക് ചാവക്കാട് വസന്തം കോർണറിൽ സ്വീകരണം നൽകി. ഫെബ്രുവരി 3 ന് തിരുവനന്തപുരത്ത് ജാഥ സമാപിക്കും.


തടഞ്ഞ് വെച്ച 18% ക്ഷാമബത്ത അനുവദിക്കുക, മെഡിസെപ്പിലെ അപാകത പരിഹരിക്കുക, 2019 മുതലുള്ള ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, യൂണിവേഴ്സിറ്റികളെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്.

Astrologer


66-ാമത് സംസ്ഥാന സമ്മേളന പ്രമേയമായ “സംസ്കാരം, പൈതൃകം, മതേതരത്വം ” എന്ന വിഷയം സംസ്ഥാന സെക്രട്ടറി മൻസൂർ മാടമ്പാട്ട് അവതരിപ്പിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡന്റ് എം എ സാദിഖ് അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് എം വി ഷക്കീർ, കെ എ ടി എഫ് ജില്ലാ സെക്രട്ടറി എം വി സലാഹുദ്ധീൻ എന്നിവർ ഹാരാർപ്പണം നടത്തി.

കെ എ ടി എഫ് സംസ്ഥാന പ്രസിഡൻ്റും ജാഥാ ക്യാപ്റ്റനുമായ ടി പി അബ്ദുൽ ഹഖ്, ജനറൽ സെക്രട്ടറിയും വൈസ് ക്യാപ്റ്റനുമായ എം എ ലത്തീഫ് എന്നിവർ സംസാരിച്ചു.
കെ എ ടി എഫ് ജില്ലാ ജനറൽ സെക്രട്ടറി മുഹ്സിൻ പാടൂർ സ്വാഗതവും ട്രഷറർ എം വി അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.

Vadasheri Footer