Post Header (woking) vadesheri

ഗുരുവായൂര്‍ നഗരസഭ മുന്‍ വൈസ്‌ചെയര്‍മാന്‍ കെ.എ. ജേക്കബ്ബ് അന്തരിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍ : നഗരസഭ മുന്‍ വൈസ്‌ചെയര്‍മാനും സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമായ കെ.എ. ജേക്കബ്ബ് (59) അന്തരിച്ചു. ഉച്ചയോടെ നെഞ്ച് വേദന അനുഭവപ്പെട്ട് മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Ambiswami restaurant

വൈകീട്ട് ആറരയോടെ മരണത്തിന് കീഴടങ്ങി. ഗുരുവായൂര്‍ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു. സംസ്‌കാരം ശനിയാഴ്ച നടക്കും. ബീനയാണ് ഭാര്യ. ജബിന്‍, ജോബിന്‍ എന്നിവര്‍ മക്കളാണ്.