Above Pot

പോക്സോ കേസുകളിൽ പ്രതികൾക്ക് അനുകൂലമായി വിവാദ ഉത്തരവുകൾ പുറപ്പെടുവിച്ച ന്യായാധിപ ഒടുവിൽ രാജി വെച്ചു

മുംബൈ: പോക്‌സോ കേസുകളില്‍ വിവാദ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് വിമര്‍ശനം നേരിട്ട ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ ഗെനേഡിവാല രാജിവെച്ചു. നിലവില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് അധ്യക്ഷയായിരുന്നു. വ്യാഴാഴ്ചയാണ് പുഷ്പ രാജി സമര്‍പ്പിച്ചത്.

First Paragraph  728-90

അഡീഷണല്‍ ജഡ്ജ് ആയുള്ള കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടുതലേന്നാണ് പുഷ്പയുടെ രാജി. കാലാവധി നീട്ടിനല്‍കുകയോ സുപ്രീം കോടതി കൊളീജിയത്തിലേക്ക് ഉയര്‍ത്തുകയോ ചെയ്യാത്ത പശ്ചാത്തലത്തിലാണ് പുഷ്പയുടെ രാജിയെന്ന് ഹൈക്കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. 

Second Paragraph (saravana bhavan

2021-ല്‍ ഒരാഴ്ചയ്ക്കകം മൂന്നു വ്യത്യസ്ത പോക്‌സോ കേസുകളില്‍ പ്രതികളെ വെറുതെ വിട്ടിരുന്നു. പുഷ്പ പ്രഖ്യാപിച്ച വിവാദ വിധികള്‍: 

ജനുവരി 14 പോക്‌സോപ്രകാരം സെഷന്‍സ് കോടതി ശിക്ഷിച്ച യുവാവിനെ കുട്ടിയുടെ മൊഴി വിശ്വസനീയമല്ല എന്നു വിലയിരുത്തി വിട്ടയച്ചു.

ജനുവരി 15 പെണ്‍കുട്ടിയുടെ കൈകള്‍ കൂട്ടിപ്പിടിച്ച് പാന്റിന്റെ സിപ്പ് അഴിക്കുന്നത് പോക്‌സോ ഏഴാം വകുപ്പ് പ്രകാരമുള്ള കുറ്റമല്ല. (അന്പതുകാരനെ വിട്ടയച്ചുകൊണ്ടുള്ള വിധി)

ജനുവരി 19 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറിടത്തില്‍ വസ്ത്രത്തിനു മുകളിലൂടെ പിടിച്ചാല്‍ അത് പോക്‌സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമം) പ്രകാരമുള്ള കുറ്റമാവില്ല. ചര്‍മം ചര്‍മത്തില്‍ സ്പര്‍ശിച്ചാലേ പോക്‌സോ എട്ടാം വകുപ്പ് പ്രകാരമുള്ള കുറ്റമാകൂ. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള മാനഭംഗക്കുറ്റമേ നിലനില്‍ക്കൂ ( പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച 39-കാരനെതിരായ പോക്‌സോ കുറ്റം റദ്ദാക്കിക്കൊണ്ടായിരുന്നു വിധി)

വിവാദ വിധി പ്രസ്താവങ്ങള്‍ക്ക് പിന്നാലെ പുഷ്പയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം പിന്‍വലിച്ചിരുന്നു