ജൂബിലി മിഷന്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം കാഴ്ചശക്തി നഷ്ടപ്പെട്ട പെൺകുട്ടിയുടെ ചികിത്സ സർക്കാർ ഏറ്റെടുക്കും
തൃശ്ശൂര്‍: തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം കാഴ്ചശക്തി നഷ്ടപ്പെട്ട ആറ് വയസുകാരിയുടെ തുടര്‍ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. തശൂര്‍ പട്ടിക്കാട് എടപ്പലം എന്ന സ്ഥലത്തെ ബാബു ലീന ദമ്ബതികകളുടെ മകള്‍ സോനമോള്‍ ഇപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സോനമോളുടെ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയെന്നും അസുഖം എത്രയും വേഗം സുഖപ്പെടുത്താന്‍ ഉള്ള നടപടികളാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. അന്വേഷണത്തിന് സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലിനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ മാര്‍ച്ച് 11 നാണ് ഒന്നാംക്ലാസ്സുകാരിയായ സോനാ ബാബു(6)വിനെ ശ്വാസം മുട്ടല്‍ മൂലം തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കുട്ടിക്ക് അപസ്മാരം ആണെന്ന് പറഞ്ഞാണ് ചികിത്സ നല്‍കിയത്. നാലു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയ സോനക്ക് ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. ച്ഛര്‍ദ്ദിയും മറ്റും മൂര്‍ച്ഛിച്ചതോടെ അടുത്തുള്ള ആശുപത്രിയില്‍ കാണിച്ചപ്പോള്‍ ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ തന്നെ കാണിക്കാനാണ് നിര്‍ദ്ദേശിച്ചത്. അങ്ങനെ വീണ്ടും ജൂബിലിയിലെത്തി. അഞ്ചാംപനിയാണ് എന്ന് പറഞ്ഞ് വീണ്ടും ചികിത്സ ആരംഭിച്ചു.
.
എന്നാല്‍ രണ്ടു ദിവസത്തിനകം കുട്ടിയുടെ ശരീരമാകെ പോളകള്‍ പൊന്തി. കണ്‍പോളകള്‍ അടക്കാന്‍ കഴിയാത്ത അവസ്ഥയിലുമായി. തുടര്‍ന്ന് കുട്ടിയുടെ അച്ഛന്‍ നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയില്‍ നിന്ന് ഡിസചാര്‍ജ് വാങ്ങി. എന്നാല്‍ ഡിസ്ചാര്‍ജ് സമ്മറിയിലൊന്നും കുട്ടിയ്ക്ക് അപ്‌സ്മാരം ഉള്ളതായി രേഖപ്പെടുത്തിയിട്ടില്ല.
മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ മൂലമുണ്ടായ സ്റ്റീവന്‍ ജോണ്‍സണ്‍ സിന്‍ഡ്രോം എന്ന രോഗമാണ് കുട്ടിയ്‌ക്കെന്ന് കണ്ടെത്തിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ തൊലിപ്പുറത്തെ അസുഖം ഭേദമായി. കോയമ്ബത്തൂരില്‍ രണ്ടു തവണ കണ്ണിന്റെ ശസ്ത്രക്രിയ നടത്തി. ഒരു ശസ്ത്രക്രിയ കൂടി നടത്തിയാലേ കണ്ണിന്റെ കാഴ്ച പഴയ നിലയിലാകൂ. എന്നാല്‍ ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ജൂബിലി മിഷന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു
സ്ഥിരവരുമാനം പോലുമില്ലാത്ത കുടുംബത്തിന് കഴിഞ്ഞ രണ്ടു മാസത്തിനിടെ വലിയ തുകയാണ് ചികിത്സയ്ക്കായി വേണ്ടി വന്നത്.