Header 1 = sarovaram
Above Pot

വിവാഹ വാഗ്‌ദാനം നൽകി പീഡനവും , ആഭരണങ്ങളും മൂന്ന് ലക്ഷം രൂപയും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ

ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അകലാട് കാട്ടിലെപള്ളി പനിച്ചാംകുളങ്ങര വീട്ടിൽ സുബൈറിനേയാണ് വടക്കേകാട് പോലിസ് അറസ്റ്റ് ചെയ്തത്. എടക്കഴിയൂർ സ്വദേശിനി 2017ൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച ശേഷം മൂന്നു ലക്ഷം രൂപയും അഞ്ചു പവൻ സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തെന്നാണ് പരാതി. ഇതേ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. ചാവക്കാട് സി.ഐ എം.കെ സജീവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വാക്കേകാട് എസ്.ഐ പ്രദീപ് കുമാർ, എ.എസ്.ഐ അനിൽ മാത്യു, സി.പി.ഒമാരായ ലോഫിരാജ്, വിനോദ് ശങ്കർ, രജനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Vadasheri Footer