Post Header (woking) vadesheri

തൃശ്ശൂര്‍ ജില്ലയിൽ 1,780 പേര്‍ക്ക് കൂടി കോവിഡ്

Above Post Pazhidam (working)

Arya bhavan inner

തൃശ്ശൂര്‍ : ജില്ലയിൽ ഞായറാഴ്ച്ച 1,780 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 428 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6858 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര്‍ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,13,401 ആണ്. 1,05,895 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

ജില്ലയിൽ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 1747 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 24 പേര്‍ക്കും, 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

First Paragraph Jitesh panikar (working)

രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 110 പുരുഷന്‍മാരും 95 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 50 ആണ്‍കുട്ടികളും 39 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കൽ കോളേജിൽ – 274
വിവിധ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിൽ – 473
സര്‍ക്കാര്‍ ആശുപത്രികളിൽ – 92
സ്വകാര്യ ആശുപത്രികളിൽ – 276

കൂടാതെ 3963 പേര്‍ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.

1166 പേര്‍ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 258 പേര്‍ ആശുപത്രിയിലും 908 പേര്‍ വീടുകളിലുമാണ്.

8099 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 4599 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 3364 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 136 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 12,50,813 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

549 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,70,186 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 37 പേര്‍ക്ക് സൈക്കോ സോഷ്യൽ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നൽകി.

ജില്ലയിൽ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ

  1. ആരോഗ്യപ്രവർത്തകർ
    ഫസ്റ്റ്ഡോസ് 44,591 സെക്കൻറ് ഡോസ് 34,546
  2. മുന്നണി പോരാളികൾ
    ഫസ്റ്റ് ഡോസ് 10,881 സെക്കൻ്റ്ഡോസ് 8,998
  3. പോളിംഗ് ഓഫീസർമാർ
    ഫസ്റ്റ്ഡോസ് 24,335 സെക്കൻ്റ് ഡോസ് 4,487
  4. 45-59 വയസ്സിന് ഇടയിലുളളവർ
    ഫസ്റ്റ് ഡോസ് 1,40,584 സെക്കൻ്റ് ഡോസ് 2,176
  5. 60 വയസ്സിന് മുകളിലുളളവർ
    ഫസ്റ്റ് ഡോസ് 2,75,267 സെക്കൻ്റ് ഡോസ് 9,254

ആകെ
ഫസ്റ്റ് ഡോസ് 4,95,658
സെക്കൻ്റ്ഡോസ് 59,461