ഗുരുവായൂർ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ യുവകലാസാഹിതി പ്രതിഷേധിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ഉൾപ്പെടെ ദേവസ്വം ബോർഡ്‌ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ജാതിയതയുടെ പേരിൽ വാദ്യ കലാകാരന്മാരെ മാറ്റിനിർത്തുന്ന ചാതുർ വർണ്ണ്യ വ്യവസ്ഥിതിക്കെതിരെ യുവകലാസാഹിതി ഗുരുവായൂർ മേഖല കമ്മറ്റി പ്രതിഷേധം രേഖപെടുത്തി.
ഗുരുവായൂർ കുട്ടികൃഷ്ണൻ സ്മാരക മന്ദിരത്തിൽ ചേർന്ന മേഖല കൺവെൻഷൻ അഡ്വ.
പി മുഹമ്മദ്‌ ബഷീർ ഉദ്ഘാടനം ചെയ്തു.

കെ കെ ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. മനീഷ് വി ഡേവിഡ്, മണി ചാവക്കാട് തുടങ്ങിയവർ സംസാരിച്ചു.
സംഘടന ഭാരവാഹികളായി സോപാനം ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്), മനീഷ് വി ഡേവിഡ്, കെ സി തമ്പി (വൈസ് പ്രസിഡണ്ടുമാർ), മണി ചാവക്കാട് (സെക്രട്ടറി), ഡോ. കെ വിവേക്, അഭിലാഷ് വി ചന്ദ്രൻ (ജോ. സെക്രട്ടറിമാർ), ടി കെ രാജീവ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.