Post Header (woking) vadesheri

ജില്ല സ്‌കൂള്‍ കലോത്സവ മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂര്‍: ജില്ല സ്‌കൂള്‍ കലോത്സവ മീഡിയ സെന്റര്‍ കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കലകള്‍ സമൂഹത്തെ ഒന്നിപ്പിക്കാനുള്ളതാണെന്ന് മത്സരത്തില്‍ പങ്കെടുക്കുന്നവരും സംഘാടകരുമെല്ലാം ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷ വി.എസ്. രേവതി, വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ്, എ.സി. ആനന്ദന്‍, ലിജിത് തരകന്‍, ആര്‍. ജയകുമാര്‍, സന്തോഷ് ഇമ്മട്ടി, സജീവന്‍ നമ്പിയത്ത് എന്നിവര്‍ സംസാരിച്ചു. പ്രധാനവേദിയായ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.

Ambiswami restaurant