Madhavam header
Above Pot

ജീവ ഗുരുവായൂർ ആരോഗ്യരക്ഷ 2019 മാഗസിൻ പ്രകാശനം ചെയ്തു

ഗുരുവായൂർ : ജീവ ഗുരുവായൂരും ,ഗുരുവായൂർ നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യരക്ഷ 2019 ന്റെ വിളംബരവും, മാഗസിൻ പ്രകാശനവും ലൈബ്രറി ഹാൾ പരിസരത്ത് നടന്നു. സീനിയർ സിറ്റിസൺസിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഒഴാഴ്ച നടക്കുന്ന ആരോഗ്യരക്ഷയിൽ ചർച്ച ചെയ്യുക.പാനീയമേള, വൈദ്യ പരിശോധന ,എക്സിബിഷൻ, പ്രഭാഷണം തു ട ങ്ങിയവയാണ് നടത്തുക. നഗരസഭ വൈസ് ചെയർമാൻ കെ.പി.വിനോദ് സ്വാഗത സംഘം വൈ ചെയർമാൻ അഡ്വ: ആർ.വി.അബ്ദുൾ മജീദിന് മാഗസിൻ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഡോ: പി.എ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.ശ്രീനിവാസൻ ,ഹൈദരലി പാലുവായ്, പി.ഐ.സൈമൻമാസ്റ്റർ, വി.എം.ഹുസൈൻ, കെ – യു.കാർത്തികേയൻ, ബഷീർ വടക്കേക്കാട്, നൗഷാദ് തെക്കും പുറം, സുനിത ടീച്ചർ എന്നിവർ പ്രസംഗിച്ചു.29 ന് കാലത്ത് ജീവവൃക്ഷം നടും. നഗരസഭയെ വിഷരഹിത കറിവേപ്പില നഗരമാക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമായി കറിവേപ്പില തൈകൾ വിതരണം ചെയ്യും.സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.രതി ടീച്ചർ ഉദ്ഘാടനം ചെയും

Vadasheri Footer