
ഗുരുവായൂർ: ബ്രഹ്മകുളം സെൻറ് തോമസ് പള്ളിയിലെ തിരുനാൾ സമാപിച്ചു. ആഘോഷമായ തിരുനാൾ കുർബ്ബാനക്ക് ഫാ. ബിജു നന്തിക്കര കാർമ്മികത്വം വഹിച്ചു. ഫാ. ഡിറ്റോ കൂള തിരുനാൾ സന്ദേശം നൽകി. വൈകീട്ട് ദിവ്യബലിക്ക് ശേഷം നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഫാൻസി വെടിക്കെട്ട്, ബാൻഡ് മേളം എന്നിവ നടന്നു. തിങ്കളാഴ്ച രാവിലെ 6.30 ന് മരിച്ചവർക്കായുള്ള തിരുക്കർമങ്ങളും വൈകീട്ട് 6.30 ന് നാദവർണ്ണ ഹാസ്യ വിസ്മയവും അരങ്ങേറും
