ജയദേവ പുരസ്‌കാരം വടക്കേപ്പാട്ട് കൃഷ്ണകുമാറിന് സമ്മാനിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ: സോപാന സംഗീത കുലപതി ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ സ്മരണക്കായുള്ള ജയദേവ പുരസ്‌കാരം അഷ്ടപദി ഗായകന്‍ വടക്കേപ്പാട്ട് കൃഷ്ണകുമാറിന് സമ്മാനിച്ചു. മേള പ്രാമാണികന്‍ പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഗുരുവായൂര്‍ ജ്യോതിദാസ് അധ്യക്ഷനായി.

Poonthanam
Rugmani 700-200

അഷ്ടപദി ഗായകരായ അമ്പലപ്പുഴ വിജയകുമാറും തൃക്കാമ്പുറം ജയദേവ മാരാരും മുഖ്യാതിഥികളായി.മമ്മിയൂര്‍ ദേവസ്വം ചെയര്‍മാന്‍ ജി.കെ.പ്രകാശന്‍,ശോഭ ഹരിനാരായണന്‍,വത്സന്‍തീയ്യാടി,ഡോ.കെ.ബി.പ്രഭാകരന്‍,ആര്‍.നാരായണന്‍,ഡോ.പി.കെ.ഭദ്ര,രവി ചങ്കത്ത്,കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, കെ പി . കരുണാകരൻ,
ബാലന്‍ വാറണാട്ട്,ഉണ്ണികൃഷ്ണന്‍ നെടുങ്ങാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Vasudev Inn

501 കലാകാരന്‍മാരെ പങ്കെടുപ്പിച്ച് ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനലാപാനം നടത്തിയ ശ്രീദേവി അങ്ങാടിപ്പുറത്തെ ആദരിച്ചു. പുരസ്‌കാര ജേതാവായ വടക്കേപ്പാട്ട് കൃഷ്ണകുമാറിന്റെ അഷ്ടപദി കച്ചേരിയുമുണ്ടായി. ഗുരുവായൂര്‍ ശശിമാരാര്‍ ഇടക്ക വായിച്ചു.