Post Header (woking) vadesheri

ചരിത്ര മാകണോ ,ഭൂമി ശാസ്ത്ര മാകണോ എന്ന് പാകിസ്ഥാൻ തീരുമാനിക്കട്ടെ : കരസേനാ മേധാവി

Above Post Pazhidam (working)

ന്യൂഡൽഹി: ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനങ്ങൾ തുട‌ർന്നാൽ പാകിസ്ഥാനെ കാത്തിരിക്കുന്നത് വലിയ പ്രത്യാഘാതമായിരിക്കുമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭീകരവാദത്തെ ഇനിയും പ്രോത്സാഹിപ്പിച്ചാൽ പാകിസ്ഥാൻ അവർക്ക് ഭൂമിശാസ്ത്രത്തിന്റെ ഭാഗമായി തുടരണമോ അതോ ചരിത്രത്തിന്റെ ഭാഗമാകണമോ എന്ന് സ്വയം തീരുമാനിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി

ഇന്ന് ഡൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന ‘സേനാ സംവാദ്’ എന്ന സംവേദനാത്മക പരിപാടിയിലാണ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്ഥാവന. കഴിഞ്ഞ വർഷത്തേതിനു സമാനമായി അതിർത്തി കടന്നുള്ള സംഘർഷങ്ങൾ വീണ്ടും ആവർത്തിച്ചാൽ ഇന്ത്യൻ സൈന്യം എങ്ങനെ പ്രതികരിക്കും എന്ന ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ഘട്ടങ്ങളിൽ ഇന്ത്യ കാണിച്ചതുപോലെയുള്ള തന്ത്രപരമായ നിയന്ത്രണങ്ങൾ ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്നും ദ്വിവേദി പാകിസ്ഥാന് മുന്നറിയിപ്പ് നൽകി