മുക്കുപ്പണ്ടം പണയം വെച്ച് തട്ടിപ്പ് ശ്രമം; മൂന്ന് പേർ അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: മുക്കുപ്പണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച മൂന്ന് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം അഞ്ഞൂർ സ്വദേശികളായ മുട്ടിൽ വീട്ടിൽ ജിതിൻ രവീന്ദ്രൻ 30, മങ്കട വീട്ടിൽ രാഹുൽ27, കോരങ്ങാട്ട് മൃദുൽ 28 ) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Poonthanam

ചാവക്കാട് പഞ്ചാരമുക്ക് തച്ചപ്പുള്ളി നിധി ലിമിറ്റഡിൽ പ്രതികൾ എത്തി ഒന്നേകാൽ പവൻ തൂക്കമുള്ള വള പണയം വെച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. 916 ഹോൾമാർക്ക് സീലോടുകൂടിയ സ്വർണ്ണമാണെന്ന് പറഞ്ഞാണ് ഇവർ സ്ഥാപനത്തിലെത്തിയത്.

Vasudev Inn
Rugmani 700-200

സംശയം തോന്നിയ സ്ഥാപന ഉടമ മനോജ് തച്ചപ്പുള്ളി സ്വർണം പരിശോധിച്ചപ്പോൾ അതിൽ അപാകത കണ്ടെത്തി. തുടർന്ന് തട്ടിപ്പ് ശ്രമമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം യുവാക്കളെ സ്ഥാപനത്തിനുള്ളിൽ തടഞ്ഞുവെച്ച് അകത്തുനിന്ന് വാതിൽ പൂട്ടി ചാവക്കാട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു .

സംഭവസ്ഥലത്തെത്തിയ പോലീസ് സ്വർണം വ്യാജമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു . പ്രതികളെ കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

First Paragraph Jitesh panikar (working)