Header Saravan Bhavan

‘വലിയ പ്രപഞ്ച സത്യങ്ങള്‍ മനസ്സിലാക്കിത്തന്ന അക്ബറിന് സ്തുതി’, എംഎം അക്ബറിനെ പരിഹസിച്ച്‌ ജസ്ല മാടശ്ശേരി

Above article- 1

മലപ്പുറം: യുക്തിവാദ സംഘം നേതാവ് ഇഎ ജബ്ബാറും നിച്ച്‌ ഓഫ് ട്രൂത്ത് ഡയറക്ടര്‍ എംഎം അക്ബറും തമ്മില്‍ നടത്തിയ സംവാദം സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇസ്ലാം-യുക്തിവാദ സംവാദത്തില്‍ ഇരുകൂട്ടരും വിജയം അവകാശപ്പെടുന്നുണ്ട്. അതിനിടെ ഇസ്ലാം പക്ഷത്തുളള എംഎം അക്ബറിനെ പരിഹസിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. പ്രപഞ്ച സത്യങ്ങള്‍ മനസ്സിലാക്കി തന്ന അക്ബറിന് നന്ദിയെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജസ്ല പരിഹസിക്കുന്നത്.

ജസ്ല മാടശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപം: ഇനിയും നോക്കി നില്‍ക്കുന്നതിലര്‍ത്ഥമില്ല… വലിയ പ്രപഞ്ച സത്യങ്ങള്‍ മനസ്സിലാക്കിത്തന്ന അക്ബറിന് സ്തുതി. എങ്ങനെ നിഷേധിക്കാനാവും ഇതൊക്കെ. കടലിനടിയില്‍ ഇരുട്ടാണ്.. അതിന് മേലെ തിരമാല വീണ്ടും കടലാഴം പിന്നേം തിരമാല പിന്നെം ഇരുട്ട് പിന്നെം തിരമാല പിന്നെ തിരമാലയോട് തിരമാല പിന്നെ മേഘം. ഭൂമി പരന്ന് പിന്നെ പുതപ്പും തൊട്ടിലും പിന്നേം പരന്ന് വിശാലമായി ഉരുണ്ട് പിന്നെ ശേപ്പില്ലാതായൊരു പ്രപഞ്ച സത്യത്തെ വിശ്വസിക്കാതെ വയ്യ..

Astrologer

ഇത്രയും കാലം തലച്ചോറു കൊണ്ട് ചിന്തിച്ച എന്നെയും നിങ്ങളേയുമൊക്കെ എനിക്ക് പുച്ഛമാണ്.. അക്ബറിന്‍റെ ശാസ്ത്ര സത്യങ്ങള്‍ ഇനിയും വിശ്വസിച്ചില്ലെങ്കില്‍ അപകടമാണ്.. അവസാനം ഞാന്‍ ആ സത്യം മനസ്സിലാക്കി.. തലച്ചോറുകൊണ്ട് ചിന്തിച്ചതാണ് എന്നെ യുക്തിവാദിയാക്കിയത്.. അതോണ്ട് തലച്ചോറ് വെട്ടിപ്പൊളിച്ച്‌ കളഞ്ഞ് ഇനിമുതല്‍ ഹൃദയം കൊണ്‌ട് ചിന്തിച്ച്‌ തുടങ്ങേണ്ടിയിരിക്കുന്നു.. ഹൃദയമാണ് തലച്ചോറിന്‍റെയും ചിന്തകളുടെയും വികാരങ്ങളുടെയും കേന്ദ്രം . ഇതാണ് പറഞ്ഞത് ബാലഭൂമിക്കഥകളോട് സംവാദത്തിന് പോകരുതെന്ന്… ഞാന്‍ സത്യമാര്‍ഗ്ഗം സ്വീകരിച്ചൂ.”

Vadasheri Footer