Header 1 vadesheri (working)

ജന്മസമയത്തെ ഗ്രഹനില തള്ളിക്കളയാനാവില്ല: ജി.സുധാകരന്‍

Above Post Pazhidam (working)

ആലപ്പുഴ: ശബരിമലയിൽ ആചാരം അട്ടിമറിക്കുകയോ മാറ്റിപ്പറയുകയോ വേണ്ടതില്ലെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി.സുധാകരൻ. ശബരിമലയിൽ 50 വയസ്സുകഴിഞ്ഞ സ്ത്രീകളേ കയറാവൂവെന്ന വാദം അംഗീകരിക്കണമെന്ന തൻറെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു സുധാകരൻ
ശബരിമലയില് യുവതികളെ പ്രവേശിപ്പിക്കരുതെന്നത് ചട്ടമാണ്. ആ ചട്ടം മാറ്റിയിട്ടില്ല.

First Paragraph Rugmini Regency (working)

സ്ത്രീകളുടെ പ്രായപരിധി ആരും കുറച്ചിട്ടില്ല, ഇപ്പോഴും. ശബരിമലയില് പ്രതിഷ്ഠ നിത്യബ്രഹ്മചര്യ സങ്കല്പ്പത്തിലായതുകൊണ്ട് അതിങ്ങനെ വെച്ചിരിക്കുകയാണ്. ഇതെല്ലാം നമ്മളെല്ലാവരും ബഹുമാനിച്ച് അംഗീകരിച്ചുപോകുന്ന കാര്യമാണ്. അത് മാറ്റിപ്പറയേണ്ടതോ അട്ടിമറി നടത്തേണ്ടതോ ആയ കാര്യമില്ല സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു. 2006-ലെ വിഎസ് സര്ക്കാരില് ഞാന് ദേവസ്വം മന്ത്രിയായിരുന്നു. അന്ന് എല്ലാവരോടുമായി ആലോചിച്ച് പുതിയ ദേവസ്വ നിയമം കൊണ്ടുവന്നു. ആ ചട്ടം രാജ്യത്ത് പുതിയൊരു നിയമം കൊണ്ടുവന്നപ്പോഴും മാറ്റിയില്ല. സ്ത്രീയെ വെച്ചപ്പോള് അവരുടെ വയസ് 60 ആക്കി. മലബാര് ദേവസ്വം ബോര്ഡില് രണ്ടു സ്ത്രീകള്ക്കാണ് ജോലി കൊടുത്തത്. അതും 60 ആണ്. അവിടെ പ്രായവ്യത്യാസമില്ലാതെ മിക്ക ക്ഷേത്രങ്ങളിലും കയറാമെന്നും സുധാകരന് പറഞ്ഞു

Second Paragraph  Amabdi Hadicrafts (working)

ജന്മസമയത്തെ ഗ്രഹനില അന്ധവിശ്വാസമായി തള്ളികളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ‘ഒരു ജീവി പിറന്ന് വീഴുമ്പോള് ആ സമയത്തെ സോളാര് സിസ്റ്റം അത് ഈ വ്യക്തിയെ സ്വാധീനിക്കുമെന്നാണ് അവര് പറയുന്നത്. സ്വാധീനിക്കില്ലാ എന്ന് എനിക്ക് പറയാന് പറ്റുമോ.. അവര് പറഞ്ഞത് അന്ധവിശ്വാസമൊന്നും അല്ല. പ്രപഞ്ചത്തിന്റെ ചലനം ജനിച്ചുവീഴുന്ന കുഞ്ഞിനെ സ്വാധീനിക്കുമെന്ന് അവര് പറയുന്നു. അതിനെ അന്ധവിശ്വാസമായി തള്ളാന് പറ്റില് സുധാകരന് വ്യക്തമാക്കി.


കഴിഞ്ഞ ദിവസം ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ശബരിമലയില് 50 വയസ്സുകഴിഞ്ഞ സ്ത്രീകളേ കയറാവൂവെന്ന് പറഞ്ഞത്. ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനില്ക്കുന്നിടത്തോളംകാലം ജ്യോതിഷത്തിനു പ്രസക്തിയുണ്ട്. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ചു മുന്നോട്ടുപോകണമെന്നും അദ്ദേഹം ചടങ്ങില് പറഞ്ഞിരുന്നു