Header 1 vadesheri (working)

“ജന്മനാടിനൊപ്പം മണപ്പുറം” പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി

Above Post Pazhidam (working)

തൃപ്രയാർ : തളർവാത രോഗ ബാധിതനായ അശോക് കുമാറിന് മണപ്പുറം ഫൗണ്ടേഷൻ “ജന്മനാടിനൊപ്പം മണപ്പുറം” പദ്ധതിയുടെ ഭാഗമായി വീൽ ചെയർ നൽകി. കെപിസിസി പ്രസിഡന്റ്‌ സുധാകരൻ എം പിയും, മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാറും ചേർന്നു വീൽ ചെയർ അശോകിനു നൽകി.

First Paragraph Rugmini Regency (working)

വികലാംഗനും, ലോട്ടറി ജീവനക്കാരനുമായ അശോക് കുമാർ അപകടത്തെ തുടർന്ന് സ്വാധീനം നഷ്ടപ്പെട്ടിരുന്നു. ഉപജീവനമാർഗം വഴിമുട്ടി നിന്ന ഈ സാഹചര്യത്തിൽ വീൽ ചെയർ ലഭിച്ചതിൽ വളരെയധികം സന്തോഷവും നന്ദിയും ഉണ്ടെന്നു അശോക് പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

തുടർന്ന് മണപ്പുറം ഫൗണ്ടേഷന്റെ സഹകരണത്തോടെ കെ.എസ്.ഇ.ബി ഓഫിസിലേക്ക് ആവിശ്യമായ മൂന്നു പ്രിന്ററും സുധാകരൻ എം.പി നൽകി.

കെ എസ് ഇ ബി അസ്സിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ജയരാജ്‌,ഡി.സി.സി അദ്ധ്യക്ഷൻ ജോസ് വള്ളൂർ, മണപ്പുറം ഫൗണ്ടേഷന്‍ സി.ഇ.ഒ ജോര്‍ജ്.ഡി.ദാസ്, മണപ്പുറം ഫിനാൻസ് ചീഫ് പി.ആർ.ഓ സനോജ് ഹെർബർട്ട്, സീനിയർ പി.ആർ.ഓ കെ.എം.അഷ്‌റഫ്‌, ശോഭ സുബിൻ, സുനിൽ ലാലൂർ, എന്നിവർ പങ്കെടുത്തു.