Above Pot

വ്യക്തിഹത്യയല്ല ജനകീയ പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത്: എസ് വൈ എസ്

ചാവക്കാട്: രാജ്യം ഗുരുതരമായ പല പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ് നടക്കുന്നത് ഈ സന്ദർഭത്തിൽ ആരോപണ പ്രത്യാരോ പണങ്ങൾക്ക് പകരം ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളാണ് പ്രധാന ചർച്ചയാകേണ്ടതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് പറഞ്ഞു. എസ് വൈ എസ് തൃശൂർ ജില്ലാ കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച പ്ലാറ്റ്യൂൺ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph  728-90

Second Paragraph (saravana bhavan

കഴിഞ്ഞ രണ്ടു ദശകത്തിനിടെ തൊഴിലില്ലായ്മ ഇരട്ടിയായെന്നും തൊഴിൽ രഹിതരിൽ 83 ശതമാനവും യുവജനങ്ങളാണെന്നും റിപ്പോർട്ടുകൾ പറയുന്നു. യോഗ്യരായ കോടിക്കണക്കിന് ആളുകൾ രാജ്യത്തുണ്ടായിട്ടും അവർ തൊഴിൽ രഹിതരായി തുടരുന്നത് രാജ്യം നേടി എന്നു പറയുന്ന പുരോഗതിയുടെ പൊള്ളത്തരത്തെ വെളിവാക്കുന്നതാണ്. വോട്ടു തേടുന്നവരും വാഗ്ദാനങ്ങൾ ചൊരിയുന്നവരുമെല്ലാം ഈ പ്രശ്നത്തെ ക്രിയാത്മകമായി അഭിസംബോധന ചെയ്യണമെന്നും യുവജനങ്ങളെ നിരാശയിലേക്ക് നയിക്കുന്ന തൊഴിൽ സാഹചര്യങ്ങൾ പരിഹരിക്കാനുള്ള ഇച്ഛാശക്തിയും നടപടികളും ഭരിക്കുന്നവരിൽ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് വരവൂര്‍ അബ്ദുൽ അസീസ് നിസാമി അധ്യക്ഷത വഹിച്ചു. സി.എൻ ജാഫർ സി.കെ റാശിദ് ബുഖാരി സി.കെ.എം ഫാറൂഖ് . താഴപ്ര മുഹ് യിദ്ദീൻ കുട്ടി മുസ്ലിയാർ . ഐ.എം.കെ ഫൈസി, പി.എസ്.കെ മൊയ്തു ബാഖവി മാടവന, അഡ്വ.പി യു അലി, പി.കെ ബാവ ദാരിമി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം എം ഇബ്രാഹിം,എ.എ ജാഫർ , എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ഹുസൈൻഫാളിലി എറിയാട്, ജന: സെക്രട്ടറി ഇയാസ് പഴുവിൽ എന്നിവർ സംസാരിച്ചു . എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി പി.യു ഷമീർ സ്വാഗതവും പ്ലാറ്റ്യൂൺ ജില്ലാ ചീഫ് മാഹിൻ സുഹ് രി നന്ദിയും പറഞ്ഞു.

എഴുപത് വർഷം പൂർത്തിയാകുന്നതിൻ്റെ ഭാഗമായി എസ് വൈ എസ് ആചരിക്കുന്ന പ്ലാറ്റിനം ഇയറിനോടനുബന്ധിച്ചാണ് പ്ലാറ്റ്യൂൺ അസംബ്ലി സംഘടിപ്പിച്ചത്. പ്ലാറ്റ്യൂൺ അസംബ്ലിക്ക് മുന്നോടിയായി നടന്ന പ്ലാറ്റ്യൂൺ അംഗങ്ങളുടെ റാലിക്ക് എസ് വൈ എസ് ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകി. മുതുവട്ടൂർ സെൻ്ററിൽ നിന്ന് ആരംഭിച്ച റാലി മുനിസിപ്പൽ ബസ്റ്റാൻ്റ് ഗ്രൗണ്ടിൽ സമാപിച്ചു.