ഗുരുവായൂരിലെ ജനകീയ ഹോട്ടലിൽ നവംബർ ഒന്ന് മുതൽ പ്രഭാത ഭക്ഷണവും
ഗുരുവായൂര്‍ : കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഉച്ചയൂണിന് പുറമെ നവംബർ ഒന്ന് മുതൽ പ്രഭാത ഭക്ഷണവും ലഭ്യമാക്കുമെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു. നഗരസഭ കിച്ചൻ ഹാളിൽ സംഘടിപ്പിച്ച ജനകീയ ഹോട്ടലിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുവായൂര്‍ നഗരസഭയുടെ കുടുബശ്രീ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം തികയുന്ന വേളയിലാണ് ആഘോഷ പരിപാടികൾ.
സംസ്ഥാന സര്‍ക്കാരിന്‍റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപക്ക് ഉച്ചഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ വനിതാപ്രവര്‍ത്തകരുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചതാണ് ജനകീയ ഹോട്ടല്‍.
കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രവർത്തകരെയും സിഡിഎസ് അക്കൗണ്ടന്റ്മാരായ ശാലിനി, സുമേഷ്, എൻ യു എൽ എം മാനേജർ ദീപ തുടങ്ങിയവരെ ആദരിച്ചു. കുടുംബശ്രീ പ്രവർത്തകരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ സുധൻ, സ്റ്റാൻഡിങ് ചെയർപേഴ്സൻമാരായ എ എം ഷെഫീർ, എ എസ് മനോജ്, ബിന്ദു അജിത് കുമാർ, കൗൺസിലർ കെ പി എ റഷീദ്, നഗരസഭ സെക്രട്ടറി പി എസ് ഷിബു, തുടങ്ങിയവർ പങ്കെടുത്തു