Above Pot

ഗുരുവായൂരിലെ അമൃത് പദ്ധതിയിലെ പാളിച്ച, വിജിലൻസ് അന്വേഷിക്കണം : കോൺഗ്രസ്


ഗുരുവായൂർ : നഗരസഭ പ്രദേശത്ത് ഇന്നലത്തെ മഴക്കുണ്ടായ വെള്ളക്കെട്ട് അമ്യത് പദ്ധതിയുടെ നിർമ്മാണത്തിലെ പാളിച്ചയും, പരാജയവുമാണെന്ന് കോൺഗ്രസ്സ് നഗരസഭ കമ്മിറ്റി ആരോപിച്ചു
ഏറെ കൊട്ടിഘോഷിച്ച് നഗരസഭയിൽ നടപ്പിലാക്കിയ 203 കോടിയോളം രൂപയുടെ അമൃത് പദ്ധതി തികഞ്ഞ പരാജയമാണെന്ന് ഇന്നലെ പെയ്ത മഴയോടെ വ്യക്തമായതായി കോൺഗ്രസ്സ് നഗരസഭ കമ്മിറ്റി ആരോപിച്ചു.കാന, കുളം, നിർമ്മാണത്തിന് പ്രത്യേകമായിട്ടാണ് ഈ ഫണ്ട് ചിലവഴിച്ചത്.എന്നിട്ടും വെള്ളക്കെട്ട് ഉണ്ടായത് കാരണം ജനങ്ങൾ ദുരിതത്തിലായി.

Astrologer

പൂക്കോട് മേഖലയിൽ വീടുകൾക്ക് ഒട്ടെറെ നാശനഷ്ടങ്ങൾ ഉണ്ടായപ്പോൾ തൈക്കാട് പ്രദേശത്ത് ജനങ്ങൾക്കും കച്ചവട സ്ഥാപനങ്ങൾക്കും കഷ്ടനഷ്ടങ്ങൾ സംഭവിച്ചു. ക്ഷേത്രനഗരിയിൽ മമ്മിയൂരിലും മറ്റ് പ്രദേശങ്ങളിലും ഗതാഗതം തടസപ്പെടുകയും, കച്ചവട സ്ഥാപനങ്ങൾ ഉൾപ്പെടെ വെള്ളം കയറുകയും,ജനങ്ങൾക്ക് നടന്ന് പോകുവാൻ പോലും ബുദ്ധിമുട്ടായി തീർന്നു.ഇതിന് മറുപടി പറയേണ്ടത് അമൃത് പദ്ധതിയുടെ അശാസ്ത്രീയ നിർമ്മാണം’ നടത്തുന്നതിന് മേൽനോട്ടം വഹിച്ച നഗരസഭ അധികാരികളാണ്. ദീർഘവീക്ഷണം ഇല്ലാതെയും, കാനകളിലേക്ക് വെള്ളം ഇറങ്ങാതെയും, മണ്ണ് നീക്കം ചെയ്യാൻ സാധിക്കാത്തതും വൻ വീഴ്‌ചയാണ് ഇത്തരം വൻ പദ്ധതികൾ മണ്ണിൽ കുഴിച്ച് മൂടിയ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിയെ മാറ്റി നിറുത്തി പദ്ധതിയെ കുറിച്ച് വിജിലൻസ് അന്വേഷണം ശുപാർശ ചെയ്യുവാൻ നഗരസഭ കൗൺസിൽ തയ്യാറാകണം .

ചൊവല്ലൂർ പടിയിൽ ഉണ്ടായ വെള്ളക്കെട്ട് പൊതുമരാമത്ത് വകുപ്പ് ഈ അടുത്തകാലത്ത് ലക്ഷങ്ങൾ ചിലവഴിച്ച് നടത്തിയ കൽവെർട്ടിലെ നിർമ്മാണത്തിലെ അപാകതക്ക് തെളിവാണ്, ഇതും അന്വേഷണ വിധേയമാക്കേണ്ടതാണ്, വലിയ തോടിന് വീതി കുറഞ്ഞതും കൈയ്യേറ്റങ്ങൾ നടന്നതും പരിശോധിക്കേണ്ടതുമാണെന്നും ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ, തൈക്കാട് മണ്ഡലം പ്രസിഡൻ്റ്
ജോയ് ചെറിയാൻ, പൂക്കോട് മണ്ഡലം പ്രസിഡൻ്റ്, കെ.എ.ഷാജി, എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു

Vadasheri Footer