Madhavam header
Above Pot

ജനഹൃദയങ്ങൾ കീഴടക്കി ഭാരത് ജോഡോ യാത്ര.

നാഗർകോവിൽ : എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനഹൃദയങ്ങൾ കീഴടക്കി ഇന്ന് രാവിലെ തമിഴ്നാട്ടിൽ അഗസ്ത്യപുരം പോളിടെക്‌നിക് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച പദയാത്ര ശുചീന്ദ്രത്ത് സമാപിച്ചു . തുടർന്ന് രാഷട്രീയ, കലാ , സാംസ്കാരി, സാമൂഹ്യ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രതിഭകളുമായി രാഹുൽ ​ഗാന്ധി ആശയ വിനിമയം നടത്തി . വൈകുന്നേരം ആരംഭിച്ച പദയാത്ര രാത്രിയിൽ നാഗർകോവിലിൽ സമാപിച്ചു . ഇന്നലെ കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉദ്ഘാടനം ചെയ്ത യാത്ര 11 ന് കേരളത്തിൽ പ്രവേശിക്കും

Vadasheri Footer