Post Header (woking) vadesheri

മന്ത്രി കെടി ജലീലിന്‍റെ ഗൺമാന്‍റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

Above Post Pazhidam (working)

മലപ്പുറം: മന്ത്രി കെടി ജലീലിന്‍റെ ഗൺമാന്‍റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗൺമാൻ പ്രജീഷിന്റെ ഫോണാണ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് എടപ്പാളിലെ വീട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ഫോൺ പിടിച്ചെടുത്തത്. രണ്ട് സുഹൃത്തുക്കളെയും ചോദ്യം ചെയ്തിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പ്രജീഷിന്‍റെ ഫോണിൽ നിന്ന് വിളിച്ചതടക്കം ഉള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തുക ഇടപാടു സംബന്ധിച്ച ഫോൺവിളി വിവാദങ്ങൾ അടക്കം നിലനിൽക്കെയാണ് കസ്റ്റംസ് ഫോൺ കസ്റ്റഡിയിലെടുത്തത്. 

Ambiswami restaurant