Header 1 vadesheri (working)

പുന്നയൂർ എടക്കരയിൽ വൈദ്യുതാഘാതമേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.

Above Post Pazhidam (working)

ചാവക്കാട് : പുന്നയൂർ എടക്കരയിൽ വൈദ്യുതാഘാതമേറ്റ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ ജോയ് നഗർ മായാഹരി ഉത്തർ പദുവ സ്വദേശി അജെദ് നയിയ്യയുടെ മകൻ മാഫിജുദ്ദീൻ നയിയ്യ (34) ആണ് മരിച്ചത്. പുന്നയൂര്‍ എടക്കര സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പറമ്പിലെ തെങ്ങ് വലിച്ചു കെട്ടിയ കമ്പി പൊട്ടി ഇലക്ട്രിക് ലൈനിലേക്ക് വീണാണ് കിടന്നിരുന്നത്. ഇതില്‍ നിന്നാണ് ഷോക്കേറ്റത്. സ്ഥലത്തെത്തിയ നാട്ടുകാര്‍ ഇലക്ട്രിക് ബന്ധം വേര്‍പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചാവക്കാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

First Paragraph Rugmini Regency (working)