Header 1 vadesheri (working)

ഇൻഷൂറൻസ് തുക നിഷേധിക്കുന്നത് പതിവാക്കി സ്റ്റാർ ഹെൽത് , 52,649 രൂപയും ,ചെലവും പലിശയും നല്കണമെന്ന് ഉപഭോക്തൃ കോടതി

Above Post Pazhidam (working)

തൃശൂർ : ഡിസ്ക് തെറ്റൽ സംബന്ധമായ ചികിത്സയുടെ ഇൻഷുറൻസ് ക്ലെയിം, നിലവിലുള്ള അസുഖമെന്ന് കാണിച്ച് നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. മണലൂർ വല്ലത്ത് പറമ്പിൽ വീട്ടിൽ വി ആർ സനിൽകുമാർ ഫയൽ ചെയ്ത ഹർജിയിലാണ് സ്റ്റാർ ഹെൽത്ത് ഏൻറ് അലൈഡ് ഇൻഷുറൻസ് കമ്പനിയുടെ തൃശൂരിലേയും തിരുവനന്തപുരത്തേയും മാനേജർമാർക്കെതിരെ ഇപ്രകാരം വിധിയായതു്.

First Paragraph Rugmini Regency (working)

സനിൽകുമാർ വണ്ടിയിൽ നിന്ന് ലോഡ് ഇറക്കുന്ന സമയത്ത് ഡിസ്ക് തെറ്റിയതിനെ തുടർന്ന് തൃശൂർ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു . ആശുപത്രിയിൽ 52649 രൂപയാണ് ബിൽ വന്നത് . ക്ളെയിം സമർപ്പിച്ചുവെങ്കിലും നിലവിലുള്ള അസുഖമെന്ന് പറഞ്ഞ് നിഷേധിക്കുകയായിരുന്നു. അസുഖം നിലവിലുള്ളതാണെന്നത് കോടതി മുമ്പാകെ തെളിയിക്കുവാൻ ഇൻഷുറൻസ് കമ്പനിക്ക് കഴിഞ്ഞില്ല. ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി നിലവിലുള്ള അസുഖമെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർ ഹർജിക്കാരനായ സനിൽ കുമാറിനെ പരിശോധിച്ചിട്ടില്ല എന്നതു് കോടതി നിരീക്ഷിച്ചു. ഡോക്ടറെ കോടതി മുമ്പാകെ ഇൻഷുറൻസ് കമ്പനി വിസ്തരിക്കുകയും ചെയ്തില്ല.

Second Paragraph  Amabdi Hadicrafts (working)

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു, മെമ്പർ ശ്രീജ.എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഇൻഷുറൻസ് കമ്പനിയുടെ സേവനത്തിലെ വീഴ്ചയും അനുചിത കച്ചവട ഇടപാടും വിലയിരുത്തി ഹർജിക്കാരന് ചികിത്സാ ചിലവും ക്ളെയിം നിഷേധിച്ച തിയ്യതി മുതൽ 12 % പലിശയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി