
ഇന്ദ്രസന്റെ മദപ്പാട് കാലം കഴിഞ്ഞു.

ഗുരുവായൂർ : മദപ്പാട് കാലം കഴിഞ്ഞ് കൊമ്പൻ ഇന്ദ്രസൻ ഇനി എഴുന്നള്ളിപ്പുകളുടെ തിരക്കിലേക്ക് .100 ദിവസത്തിലധികം മദപ്പാട് കാലം കഴിഞ്ഞ് ഗുരുവായൂർ ദേവസ്വം ഇന്ദ്രസൻ ആനയെ ഇന്ന് അഴിച്ചു. ഏഷ്യ യിലെ ഏറ്റവും തൂക്കം കൂടുതൽ ഉള്ള ഇന്ദ്ര സന് ആരാധകർ ഏറെയാണ്.

ആനയുടെ ചട്ടക്കാരായ കെ വി കൃഷ്ണമൂർത്തി (സിങ്കൻ) സന്തോഷ് കൊല്ലംങ്കോട്, ദിനേശൻ എന്നിവർ രാവിലെ ആനയെ കുളിപ്പിച്ച് കോട്ടയിലെ ഓഫീസിനു സമീപം കൊണ്ടു നിർത്തി
പഴം നൽകി.