ഇന്ത്യയുടെ യുദ്ധ തന്ത്രം തിരിച്ചു പ്രയോഗിച്ച് പാകിസ്ഥാൻ
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാന് അവര്‍ പ്രതീക്ഷിക്കാത്തത്ര കനത്ത പ്രഹരമേല്‍പ്പിച്ച ഇന്ത്യയ്‌ക്കു നേരെ ശത്രു പ്രയോഗിച്ചത് അതേ തന്ത്രം. യുദ്ധവിമാനങ്ങളെ അയച്ച് ഇന്ത്യയെ പ്രകോപിപ്പിച്ച് അതിര്‍ത്തിക്കപ്പുറത്തേക്കു മടങ്ങിയ പാക്‌സൈന്യം, അതിനു പിന്നാലെ ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ പ്രത്യാക്രമണത്തിന് എത്തുന്നതു പ്രതീക്ഷിച്ച് കാത്തിരുന്നിരിക്കണം. പാക് പക്ഷത്തുനിന്ന് ഉടനെയുള്ള ഒരു സൈനിക മറുപടി പ്രതീക്ഷിക്കാതിരുന്നതും, അതിന് മിറാഷ് 2000 വിമാനങ്ങള്‍ ഒരുക്കിനിറുത്താതിരുന്നതും ഇന്ത്യയ്‌ക്ക് നഷ്‌ടം വരുത്തിയെന്നാണ് യുദ്ധതന്ത്രജ്ഞരുടെ വിലയിരുത്തല്‍.
ഇന്നലെ രാവിലെ പാക് എഫ്-16 വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്കു കടന്ന് ആക്രമണത്തിനു തുനിഞ്ഞത്, ‘പ്രകോപിപ്പിച്ച് പിന്നാലെയെത്തിക്കുക’ എന്ന തന്ത്രം മുന്‍നിറുത്തിത്തന്നെയാകണം. തങ്ങളുടെ എഫ്- 16 വിമാനങ്ങള്‍ റഡാറില്‍ പതിയുന്നയുടന്‍ ഇന്ത്യ പ്രതിരോധം സൃഷ്‌ടിക്കുമെന്ന് പാക് സേന കണക്കുകൂട്ടി. അതു തന്നെ സംഭവിച്ചു. പാക് വിമാനങ്ങള്‍ നിയന്ത്രണ രേഖ കടന്നെത്തിയപ്പോള്‍ ഇന്ത്യന്‍ മിഗ് 21 വിമാനങ്ങള്‍ കുതിച്ചുചെന്നു. അതിവേഗം, അതിര്‍ത്തിക്കപ്പുറത്തേക്കു പിന്‍തിരിഞ്ഞ പാക് വിമാനങ്ങള്‍ക്കു പിന്നാലെ, അവര്‍ പ്രതീക്ഷിച്ചതു പോലെ തന്നെ ഇന്ത്യന്‍ മിഗുകള്‍ അതിര്‍ത്തി കടന്നു ചെന്നു. ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചു വീഴ്‌ത്താന്‍ പാക് കരസേന സജ്ജമായിരുന്നു എന്നു വേണം കരുതാന്‍.
വെടിവയ്‌പില്‍, അധിനിവേശ കാശ്മീരില്‍ തകര്‍ന്നുവീണ ഇന്ത്യന്‍ മിഗ് വിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ പുറത്തുചാടിയ പൈലറ്റ് അഭിനന്ദിനെ പാക് കരസേനയും ഭീകരരെ പിന്തുണയ്‌ക്കുന്ന പ്രദേശവാസികളും ചേര്‍ന്ന് ബന്ദിയാക്കിയെന്നാണ് വിവരം. പാക് സേന ഇന്നലെ പുറത്തുവിട്ട വീഡിയോയില്‍ അഭിനന്ദിനെ നാട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുമുണ്ടായിരുന്നു.
ശത്രുവിന്റെ ശ്രദ്ധ ഒരു കേന്ദ്രത്തിലേക്ക് ആകര്‍ഷിച്ച് അപ്രതീക്ഷിത ഇടങ്ങളില്‍ കനത്ത ആക്രമണം നടത്തി നാശം വിതയ്‌ക്കുക എന്ന തന്ത്രമായിരുന്നു ബലാക്കോട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യ നടപ്പാക്കിയത്. പന്ത്രണ്ടു ദിവസത്തെ ആസൂത്രമത്രയും പിഴവറ്റതായിരുന്നു. ഒരേസമയം, വിവിധ സംസ്ഥാനങ്ങളിലെ വ്യാേമസേനാ താവളങ്ങളില്‍ നിന്ന് ഇരുളിന്റെ മറവില്‍ പുറപ്പെട്ട ഇന്ത്യന്‍ മിറാഷുകള്‍ ബലാക്കോട്ടിലെ ഭീകരപരിശീലനകേന്ദ്രം ചുട്ടു ചാമ്ബലാക്കി.
പാകിസ്ഥാനെയും ഭീകരരെയും ഞെട്ടിച്ച ആക്രമണത്തോട്, പ്രകോപനപരമായി പ്രതികരിക്കാതിരുന്ന പാകിസ്ഥാന്‍ അതീവരഹസ്യമായി പദ്ധതി തയ്യാറാക്കി 24 മണിക്കൂറിനകം ഇന്ത്യന്‍ തന്ത്രം അതേപടി പകര്‍ത്തുകയായിരുന്നു. ഒരു അദ്‌ഭുതത്തിനു കാത്തിരിക്കൂ… എന്ന് ചൊവ്വാഴ്ച പാകിസ്ഥാന്‍ പറഞ്ഞപ്പോള്‍, പിറ്റേന്നു തന്നെ ഇത്തരമൊരു ആക്രമണം ഇന്ത്യ പ്രതീക്ഷിച്ചോ എന്നു സംശയം