ഗുരുവായൂർ നഗരസഭ ഓഫീസിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ നികുതി രശീതികൾ അപ്രത്യക്ഷമായി

">

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഓഫീസിലെ റവന്യൂ വിഭാഗത്തിൽ നിന്നും ദുരൂഹമായ സാഹചര്യത്തിൽ ഉപയോഗിക്കാത്ത നികുതി രശീതികൾ കാണാതായി. സംഭവത്തിൽ ദുരൂഹത കണ്ടെത്തിയതിനാൽ തിനാൽ നഗരസഭ അറിയിപ്പ് പുറത്തിറക്കി മുഖം രക്ഷപ്പെടുത്തി . 427-ാം നമ്പർ നികുതി രശീതി ബുക്കിലെ 42693 മുതൽ 42700 വരെയുള്ള രശീതുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കാണാതായ രശീതുകൾ ഉപയോഗിച്ച് നികുതി പിരിവിന് സാധ്യതയുള്ളതിനാൽ നഷ്ടപ്പെട്ടിരിക്കുന്ന ഈ രശീതുകൾ ഉപയോഗിച്ച് നികുതി പിരിവിന് ആരെങ്കിലും സമീപിച്ചാൽ നഗരസഭ അധികൃതരെയൊ പൊലീസിനെയൊ അറിയിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. നഗരസഭ ഓഫീസിൽ ഫയൽ മുക്കുവാനും, പൊക്കുവാനും നിലവിൽ ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് നേരത്തെ ആരോപണമുണ്ട്. നഗരസഭയിൽ വിവിധ കാര്യസാധ്യത്തിനായി പണം വാങ്ങി ഒരു മാഫിയ സംഘം പ്രവർത്തിക്കുന്നതായി ആരോപണം നിലനിൽക്കുന്നുണ്ട്. രേഖകൾ ചമയ്ക്കുന്നതിനായി നഗരസഭ സീൽ വെച്ച് ബോധപൂർവ്വം നികുതി രശീതുകൾ മാഫിയ സംഘം കടത്തിയതായും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors