ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലെന്ന് റിസർവ് ബാങ്ക് ഗവർണറും
ന്യൂഡല്‍ഹി: ഇന്ത്യ സാമ്പ ത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റിസര്‍വ് ബാങ്ക് (ആര്.ബി.ഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൊത്ത ആഭ്യന്തര ഉല്പാദനം(ജി.ഡി.പി) അഞ്ച് ശതമാനത്തിലെത്തിയത് ഞെട്ടിച്ചുവെന്നും അത് ആരും പ്രവചിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. വളര്‍ച്ച പഴയ നിരക്കിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍ഗണന.
ആര്.ബി.ഐ 5.8 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിച്ചത്. ആരും 5.5ല്‍ താഴെ പോകുമെന്ന് കരുതിയിട്ടില്ല. അഞ്ചു ശതമാനം വളര്‍ച്ച കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. വളര്‍ച്ച ഇത്രയും കുറയാനുള്ള കാരണങ്ങള്‍ പരിശോധിച്ച് വരുകയാണെന്നു പറഞ്ഞ ദാസ്, ഈ വര്‍ഷാരംഭം മുതല്‍ മാന്ദ്യത്തിെന്റ സൂചനകള്‍ ആര്.ബി.ഐ നല്‍കിയിരുന്നുവെന്നും അവകാശപ്പെട്ടു.കഴിഞ്ഞ സാമ്പത്തിക നയ അവലോകനങ്ങളില്‍ തുടര്‍ച്ചയായി റിപ്പോ നിരക്കുകള്‍ കുറച്ചത് മാന്ദ്യം മനസ്സിലാക്കിത്തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതി പരസ്യം
ബഹു : ചാവക്കാട് സബ് കോടതി മുമ്പാകെ
IA 416 / 19
08 44 / 17
ഐഷാബീ മുതൽപേർ ………………………… ……………….ഹർജിക്കാർ .
1 ,മുഹമ്മദ് ആമീൻ s/o പുതുവിള പുത്തൻവീട്ടിൽ മുഹമ്മദ് സ്വാലിഹ് മുസ്‍ലിയാർ കടിക്കാട് വില്ലേജ് , എടക്കര ദേശം.
2 ,ഷാജി നവാസ് s/o പുതുവിള പുത്തൻവീട്ടിൽ മുഹമ്മദ് സ്വാലിഹ് മുസ്‍ലിയാർ കടിക്കാട് വില്ലേജ് , എടക്കര ദേശം ………………………………1,7 എതൃ കക്ഷികൾ.
മേൽ നമ്പ്ര് കേസിലെ 1,7 നമ്പർ എതൃ കക്ഷികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തു വാൻ അനുവദിച്ച് മേൽ നമ്പർ കേസ് 28/ 09/ 20 19 തിയ്യതികളിൽ വിചാരണക്ക് വെച്ചിട്ടുള്ള വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു .
എന്ന് 2019 സെപ്തംബർ 16 ന്, അഡ്വ: കെ. ഇ .ബക്കർ ഒപ്പ്