ഇന്ധന വിലവർദ്ധനയിൽ കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ നിസ്സംഗത,കോൺഗ്രസ്സ് പ്രതിഷേധ സമരം നടത്തി
ഗുരുവായൂർ— ഇന്ധന വിലവർദ്ധന തത്വദീക്ഷയില്ലാതെ ദിനംപ്രതി വാണം പോലെ കുതിച്ചു് ഉയർന്നിട്ടും കണ്ടില്ലെന്നു് നടിച്ച് മുന്നോട്ടു് പോകുന്ന കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിലും, നിസ്സംഗതയിലും പ്രതിക്ഷേധിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മിററി കളുടെ ആഭിമുഖ്യത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി – സംസ്ഥാനത്തെ മുഴുവൻ പെട്രോൾ പമ്പുകൾക്ക് മുന്നിലും കോൺഗ്രസ്സ് നടത്തുന്ന ജനകീയ പ്രതിക്ഷേധ സമരത്തിൻ്റെ ഭാഗമായാണ് കോവിഡ് നിബന്ധനകളോടെ പ്രതിഷേധ സമരം നടത്തിയത്
ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതുവട്ടൂർ പെട്രോൾ പമ്പിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി പി. യതീന്ദ്രദാസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ. വി. ഷാനവാസ് അധ്യക്ഷത വഹിച്ചു.പ്രതിഷേധ ധർണ്ണ സമയത്ത് പമ്പിൽ എത്തിയവർക്ക് ഇന്ധന വിലയിലെ കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി സമരക്കാർ തിരിച്ചു നൽകി. കെ. വി. സത്താർ, എ. പി. രവീന്ദ്രൻ, അനീഷ് പാലയൂർ, മനാഫ് പാലയൂർ, ഫായിസ് മുതുവട്ടൂർ, സുമേഷ് കൊളാടി, നവാസ് തെക്കുംപുറം, സി. സാദിഖ് അലി, ആർ. കെ. നവാസ്. സുരേഷ്, കെ. എം.ശ്യാം രാജ് എന്നിവർ സംസാരിച്ചു.
ഗുരുവായൂരിലെ പ്രതിഷേധ സമരം ഡി.സി.സി.ജനറൽ സെക്രട്ടറി അഡ്വ.ടി.എസ്.അജിത്ത് ഉൽഘാടനം ചെയ്തു.-മണ്ഡലം വൈസ് പ്രസിഡണ്ടു് അഡ്വ.ഷൈൻ മനയിൽ അദ്ധ്യക്ഷത വഹിച്ചു നഗരസഭ കൗൺസിലറും, ബ്ലോക്ക് സെക്രട്ടറിയുമായ സി.എസ്.സൂരജ്, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട്, മുതിർന്ന കോൺഗ്രസ്സ് നേതാവും, മുൻ നഗരസഭ വൈസ് ചെയർമാനുമായ ടി.എൻ.മുരളി എന്നിവർ സംസാരിച്ചു. –